Big B Movie Dialogue: ബിഗ് ബിയിലെ ഹിറ്റ് ഡയലോഗ് കോപ്പിയടിച്ച് തമിഴ് സിനിമ; കമന്റ് സെക്ഷൻ നിറയെ ട്രോൾ

നിരവധി ഐകോണിക് മുഹൂർത്തങ്ങൾ നിറഞ്ഞ സിനിമയാണ്‌ ബിഗ് ബി.

നിഹാരിക കെ.എസ്| Last Modified വെള്ളി, 8 ഓഗസ്റ്റ് 2025 (12:25 IST)
അമൽ നീരദ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ എക്കാലത്തേയും സ്റ്റൈലിഷ് ചിത്രമാണ് ബിഗ് ബി. ഒരു സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ ആയി എത്തിയ സിനിമ തിയേറ്ററിൽ പരാജയമായിരുന്നു. എന്നാൽ, സിനിമ പിന്നീട് ഒരു കൾട്ട് സിനിമയായി മാറി. നിരവധി ഐകോണിക് മുഹൂർത്തങ്ങൾ നിറഞ്ഞ സിനിമയാണ്‌ ബിഗ് ബി.

ചിത്രത്തിലെ മമ്മൂട്ടിയുടെ ഡയലോഗുകളെല്ലാം സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. 'കൊച്ചി പഴയ കൊച്ചിയല്ല' എന്ന് തുടങ്ങുന്ന മമ്മൂട്ടിയുടെ ഡയലോഗ് വളരെ പ്രശസ്തമാണ്. ഇപ്പോഴിതാ ഈ ഡയലോഗിനെ കോപ്പിയടിച്ചിരിക്കുകയാണ് ഒരു തമിഴ് സിനിമ.

അരുൺ വിജയ് നായകനായി എത്തുന്ന രെട്ട തല എന്ന സിനിമയിലാണ് ബിഗ് ബിയിലെ ഈ ഡയലോഗ് ഉപയോഗിച്ചിരിക്കുന്നത്. 'ഗോവ പഴയ ഗോവ അല്ല പക്ഷെ ഉപേന്ദ്ര പഴയ ഉപേന്ദ്ര തന്നെയാണ്' എന്നാണ് സിനിമയിലെ ഡയലോഗ്. സിനിമയുടെ ടീസർ പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഈ കോപ്പിയടിയെ ആരാധകർ പൊക്കിയിട്ടുണ്ട്. അരുൺ വിജയ് ഡബിൾ റോളിലാണ് രെട്ട തലയിൽ എത്തുന്നത്.

അതേസമയം, 2007 ൽ പുറത്തിറങ്ങിയ ബിഗ് ബിയിൽ ബാല, മനോജ് കെ ജയൻ, വിനായകൻ, പശുപതി, വിജയരാഘവൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ഷാഹുൽ ഹമീദ് മരിക്കാർ, ആൻ്റോ ജോസഫ് എന്നിവരായിരുന്നു സിനിമ നിർമിച്ചത്. ഗോപി സുന്ദർ സിനിമയ്ക്കായി പശ്ചാത്തലസംഗീതം ഒരുക്കിയപ്പോൾ അൽഫോൻസ് ജോസഫ് പാട്ടുകൾ ഒരുക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :