അപർണ|
Last Modified ചൊവ്വ, 24 ജൂലൈ 2018 (15:21 IST)
നീണ്ട വർഷങ്ങൾക്കു ശേഷം റാം സംവിധാനം ചെയ്ത ‘പേരന്‍മ്പ്’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് മമ്മൂട്ടി. തമിഴ് നാട്ടിൽ നായകനായി ഒരുപാട് ചിത്രങ്ങൾ വിജയിപ്പിച്ച മമ്മൂട്ടിയുടെ അടുത്ത ചിത്രത്തെ വൻ പ്രതീക്ഷയോടെ ആണ് തമിഴകം കാത്തിരിക്കുന്നത്.
പേരൻപ് പോലെയുള്ള സിനിമയാണ് തമിഴ് സിനിമയുടെ യഥാർത്ഥ മുഖം കാണിക്കുന്നതെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. രജനിയേക്കാളും കമലിനേക്കാളും ഉയരത്തിലെത്തേണ്ടയാളാണ് മമ്മൂട്ടിയെന്നാണ് തമിഴ് ജനത പറയുന്നു.
അച്ഛന്‍ വേഷത്തില്‍ മമ്മൂട്ടി എത്തിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് അത്ര എളുപ്പത്തില്‍ മറക്കാനാവില്ല. അമരത്തിലെ കാഴ്ചയിലേയുമൊക്കെ അച്ഛനെ മമ്മൂട്ടിയോളം തന്മയത്വത്തോടെ മറ്റാര്‍ക്കെങ്കിലും അഭിനയിക്കാന്‍ കഴിയുമോ എന്നും സംശയമുണ്ട്. അത്തരത്തില്‍ മികച്ച ഒരു അച്ഛന്‍ വേഷത്തില്‍ മമ്മൂട്ടി വേണ്ടും എത്തിയതിനെ അനുമോദിക്കുകയും ആഘോഷിക്കുകയും ചെയ്യുകയാണ് ഇപ്പോള്‍ തമിഴ് സിനിമാ ലോകം.
മമ്മൂട്ടി എന്ന നടന് മാത്രമേ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുകയുള്ളൂവെന്നായിരുന്നു സംവിധായകന്റെ നിലപാട്. അദ്ദേഹത്തെയല്ലാതെ മറ്റാരെയും വെച്ച് ഈ
സിനിമ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു.
മലയാളത്തില്‍ മാത്രമല്ല ഏത് ഭാഷയിലായാലും തിളങ്ങി നില്‍ക്കാന്‍ തനിക്ക് കഴിയുമെന്ന് മമ്മൂട്ടി ഒന്നുകൂടി വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. രജനീകാന്തിനെയും കമല്‍ഹസനെയും കടത്തിവെട്ടുന്ന അഭിനയമികവുമായാണ് അദ്ദേഹം എത്തിയതെന്നാണ് തമിഴ് സിനിമാപ്രേമികളുടെ വിലയിരുത്തല്‍.
പ്രത്യേകിച്ച് ഡയലോഗുകളൊന്നുമില്ലാതെ പ്രേക്ഷകരെ കരയിപ്പിക്കാന്‍ നിങ്ങള്‍ക്കും, നിങ്ങളുടെ ഭാവത്തിനും കഴിഞ്ഞിട്ടുണ്ടെങ്കില്‍ മമ്മുക്ക നിങ്ങള്‍ തന്നെയാണ് മാസ്സെന്നാണ് ആരാധകര്‍ പറയുന്നത്.