മമ്മൂട്ടിക്ക് വേണ്ടി ‘കര്‍ണന്‍’ വിക്രം ഉപേക്ഷിക്കുന്നുവോ? പകരം മലയാളചിത്രം ചെയ്യാന്‍ ചിയാന്‍ !

മമ്മൂട്ടി, വിക്രം, കര്‍ണന്‍, അന്‍‌വര്‍ റഷീദ്, ആര്‍ എസ് വിമല്‍, പൃഥ്വിരാജ്, Mammootty, Vikram, Karnan, Anwar Rasheed, R S Vimal, Prithviraj
BIJU| Last Modified ബുധന്‍, 31 ഒക്‌ടോബര്‍ 2018 (16:40 IST)
മമ്മൂട്ടിയും ചിയാന്‍ വിക്രമും തമ്മിലുള്ള ബന്ധം ഏവര്‍ക്കും അറിയാവുന്നതാണ്. സൈന്യം, ധ്രുവം തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ വിക്രം തിളങ്ങിയിട്ടുണ്ട്. തൊമ്മനും മക്കളും തമിഴില്‍ ചെയ്തപ്പോള്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് വിക്രമാണ്.

നല്ല സുഹൃത്തുക്കള്‍ എന്നതിലുപരി വിക്രമിന് ഗുരുതുല്യനാണ് മമ്മൂട്ടി. ഇപ്പോള്‍ ഇതൊക്കെ പറയാന്‍ ഒരു കാര്യമുണ്ട്. ‘മഹാവീര്‍ കര്‍ണ’ എന്ന ചിത്രത്തില്‍ വിക്രം കര്‍ണനായി അഭിനയിക്കുന്നു എന്ന വാര്‍ത്ത കുറേക്കാലം മുമ്പ് പുറത്തുവന്നതാണ്. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ഈ ബഹുഭാഷാ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ ഇപ്പോള്‍ കുറച്ചുനാളായി ഈ പ്രൊജക്ടിനെപ്പറ്റി വാര്‍ത്തകളൊന്നുമില്ല. അതിനിടെ മമ്മൂട്ടിയുടെ ‘കര്‍ണന്‍’ പ്രൊജക്ടിന് വീണ്ടും ജീവന്‍ വയ്ക്കുകയും ചെയ്തിരിക്കുന്നു. മധുപാല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍റെ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന.

ഇതോടെ മമ്മൂട്ടിയുടെ കര്‍ണനുവേണ്ടി വിക്രം വഴിമാറുകയാണെന്ന രീതിയിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. മാത്രമല്ല, വിക്രം ഉടന്‍ തന്നെ ചരിത്ര പശ്ചാത്തലത്തില്‍ ഒരു മലയാളചിത്രം ചെയ്യാനാണ് ആഗ്രഹിക്കുന്നത് എന്നും വാര്‍ത്തകള്‍ വരുന്നു. വിക്രമിന്‍റെ മലയാളചിത്രം സംവിധാനം ചെയ്യുന്നത് അന്‍‌വര്‍ റഷീദ് ആയിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :