അനുബന്ധ വാര്‍ത്തകള്‍
- “മമ്മൂട്ടി വസ്ത്രം ധരിക്കുന്നതുപോലെ” - ഇന്ത്യന്‍ സിനിമാലോകം അനുകരിക്കുന്നത് മമ്മൂട്ടിയുടെ സ്റ്റൈല്‍ !
- ‘എന്റെ അച്ഛൻ വരെ അത് ഞാനാണെന്ന് കരുതി, തിരുത്തി ഒരു പരുവമായി’- മാമാങ്കം ഫസ്റ്റ് ലുക്ക് സുധീറിനു കൊടുത്ത പണി !
- മമ്മൂട്ടിയുടെ ആ 7 സിനിമകളാണ് ദുല്‍ക്കറിന്റെ പാഠപുസ്തകങ്ങള്‍ !
- മമ്മൂക്ക ദി കിംഗ്, മലയാള സിനിമയുടെ ഇതിഹാസം - മാമാങ്കം നായിക പറയുന്നു !
- “മമ്മൂട്ടിക്ക ചീത്ത വിളിക്കും, ഞാന്‍ പറയില്ല” - മോഹന്‍ലാല്‍ ഒഴിഞ്ഞുമാറി, ഞാനില്ലെന്ന് പറഞ്ഞ് ജോഷിയും പിന്മാറി!
ഇന്‍ട്രോ സീന്‍ ഇങ്ങനെ മതിയെന്ന് ജോഷി, പറ്റില്ലെന്ന് മമ്മൂട്ടി !
‘ദുബായ്’ സിനിമയുടെ ചിത്രീകരണ സമയം. ജോഷി ചിത്രം വലിയ ക്യാന്‍വാസില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നു. ബ്രഹ്മാണ്ഡമായി ചെയ്യണമെന്ന് എല്ലാവര്ക്കും ആഗ്രഹം മനസില്‍. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ മരണമാസ് പടം ചെയ്യുന്നതിന്റെ ത്രില്‍ എല്ലാവര്ക്കും.
റാസല്‍ ഖൈമയില്‍ ഷൂട്ടിംഗിന് ഒരു ചെറിയ വിമാനം കൊണ്ടുവന്നു. വെറും രണ്ടു സീറ്റേയുള്ളൂ. മമ്മൂട്ടിക്കൊപ്പമുള്ള പൈലറ്റ് നല്ല ട്രെയിനറുമാണ്. പൈലറ്റിന് ഒരേ നിര്‍ബന്ധം, മമ്മൂട്ടി ഫ്ലൈറ്റ് പറത്തണമെന്ന്. നിര്‍ബന്ധം അധികമായപ്പോള്‍ മമ്മൂട്ടി സമ്മതിച്ചു.
പൈലറ്റ് പറഞ്ഞതുപോലെയൊക്കെ ചെയ്തപ്പോള്‍ വിമാനം മുന്നോട്ടുനീങ്ങി. ഉയര്‍ന്നുപൊങ്ങി. അതോടെ സംഗതി കൈവിട്ടുപോയതായി മമ്മൂട്ടിക്ക് തോന്നി. ലാന്‍ഡ് ചെയ്യുന്ന സമയത്തൊക്കെ ശരിക്കും ഭയന്നു മമ്മൂട്ടി. ‘എങ്ങനെയോ ഭൂമിയില്‍ തിരിച്ചെത്തി’ എന്നാണ് ആ അനുഭവത്തെപ്പറ്റി മമ്മൂട്ടി പറയുന്നത്.
‘ദുബായ്’ സിനിമയുടെ ഇന്‍ട്രൊ സീനില്‍ ഇതേ രീതിയില്‍ വിമാനം പറത്തി മമ്മൂട്ടി ഇറങ്ങുന്ന രംഗം ചിത്രീകരിച്ചാലോ എന്ന് ജോഷിക്ക് ഒരു ആലോചന. എന്നാല്‍ വീണ്ടും ഒരിക്കല്‍ കൂടി വിമാനം പറത്താനുള്ള ധൈര്യമില്ലെന്ന് പറഞ്ഞ് മമ്മൂട്ടി ഒഴിഞ്ഞു. അങ്ങനെ ജോഷിയുടെ ആ പദ്ധതി നടക്കാതെ പോയി.