'കാതല്‍' സിനിമയ്ക്കായി ജ്യോതിക വാങ്ങുന്നത് കോടികള്‍, മമ്മൂട്ടി ചിത്രം നാളെ തിയറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 22 നവം‌ബര്‍ 2023 (15:14 IST)
മമ്മൂട്ടിയുടെ അപരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'കാതല്‍'. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച സിനിമ നാളെ പ്രദര്‍ശനെത്തും.ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിയോ ബേബിയാണ് 'കാതല്‍' സംവിധാനം ചെയ്തിരിക്കുന്നത്. ജ്യോതികയാണ് നായിക. ഇപ്പോഴിതാ കാതല്‍ സിനിമയില്‍ അഭിനയിക്കാനായി ജ്യോതിക വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങള്‍ ആണ് പുറത്തു വന്നിരിക്കുന്നത്.

സാധാരണ ഒരു സിനിമയില്‍ അഭിനയിക്കുന്നതിനായി ജ്യോതിക വാങ്ങുന്ന പ്രതിഫലം 4 മുതല്‍ 5 കോടി വരെയാണ്. അങ്ങനെയാണെങ്കില്‍ മലയാള ചിത്രമായ ജ്യോതിക കാതലിനായി വാങ്ങിയതും നാലോ അഞ്ചോ കോടി ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നാല്പത് മില്യണ്‍ ഡോളറാണ് ജ്യോതികയുടെ ആകെ ആസ്തി.
മമ്മൂട്ടി ചിത്രത്തില്‍ സ്വവര്‍ഗാനുരാഗിയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.ഒരു സ്വവര്‍ഗാനുരാഗിയോട് സമൂഹം പുലര്‍ത്തുന്ന മനോഭാവം ചിത്രത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.

കണ്ണൂര്‍ സ്‌ക്വാഡിന്റെ വിജയത്തിനുശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് 'കാതല്‍ ദി കോര്‍'.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :