പൊട്ടിക്കരയുന്ന മമ്മൂട്ടി, ശക്തമായ വേഷത്തില്‍ ജ്യോതിക,'കാതല്‍: ദി കോര്‍' പ്രി-റിലീസ് ടീസര്‍
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 22 നവംബര്‍ 2023 (15:08 IST)
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിചിത്രമായ 'കാതല്‍: ദി കോര്‍', നവംബര്‍ 23-ന് പ്രദര്‍ശനത്തിനെത്തും. സിനിമയെക്കുറിച്ച് ഒരു സൂചന നല്‍കിക്കൊണ്ട് പ്രി-റിലീസ് ടീസര്‍ പുറത്തിറങ്ങി.
50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ സിനിമയെ കുറിച്ച് ഒരു സൂചന നല്‍കുന്നു. മമ്മൂട്ടി അവതരിപ്പിക്കുന്ന മാത്യു ദേവസ്സി ഒരു ഘട്ടത്തില്‍ പൊട്ടിക്കരയുന്നത് കാണാം.ജ്യോതികയുടെ ഓമന എന്ന കഥാപാത്രം അനുഭവിക്കുന്ന കഷ്ടതകളെക്കുറിച്ചും സിനിമ സൂചന തരുന്നു.