മമ്മൂട്ടി-ജ്യോതിക ചിത്രം കാതല്‍ തിയറ്ററുകളിലേക്കില്ല ! ഒ.ടി.ടി. റിലീസ് എന്ന് സൂചന

രേണുക വേണു| Last Modified ചൊവ്വ, 28 മാര്‍ച്ച് 2023 (16:51 IST)

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ജിയോ ബേബി ചിത്രം കാതല്‍ ഉടന്‍ റിലീസ് ചെയ്‌തേക്കും. ചിത്രത്തിന്റെ സെന്‍സറിങ് ഈ മാസം പൂര്‍ത്തിയാകുമെന്നാണ് വിവരം. മേയ് 11 ന് ചിത്രം റിലീസ് ചെയ്യാനാണ് ആലോചന. അതേസമയം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലായിരിക്കും ചിത്രം റിലീസ് ചെയ്യുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതുവരെയുള്ള ജിയോ ബേബി ചിത്രങ്ങളില്‍ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും കാതല്‍ എന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി കമ്പനിയാണ് കാതല്‍ നിര്‍മിക്കുന്നത്. മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് ജ്യോതിക കാതല്‍ സിനിമയുടെ ഭാഗമായിരിക്കുന്നത്.

മമ്മൂട്ടിക്കും ജ്യോതികയ്ക്കും പുറമേ കാതലില്‍ ലാലു അലക്‌സ്, മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, ആദര്‍ശ് സുകുമാരന്‍ എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :