എം ടിയുമായി മമ്മൂട്ടി ചർച്ച നടത്തുന്നു, രണ്ടാമൂഴത്തിനായി ഹരിഹരൻ ?; വലിയ ട്വിസ്റ്റിൽ ഞെട്ടി സിനിമാലോകം!

മമ്മൂട്ടി, എംടി, ഹരിഹരൻ, രണ്ടാമൂഴം, മോഹൻലാൽ, ശ്രീകുമാർ മേനോൻ, Mammootty, MT, Hariharan, Randamoozham, Mohanlal, Shrikumar Menon
Last Modified ശനി, 23 മാര്‍ച്ച് 2019 (14:25 IST)
ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ രണ്ടാമൂഴം സംഭവിക്കാനുള്ള സാധ്യത മങ്ങിയതോടെ ആ പ്രൊജക്ടിന്റെ ഭാവി എന്താകും എന്ന ആശങ്ക സിനിമാപ്രേമികൾക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ രണ്ടാമൂഴം സംബന്ധിച്ച് കൃത്യമായ നീക്കങ്ങൾ ഇപ്പോൾ മമ്മൂട്ടി ക്യാമ്പ് നടത്തുന്നതായാണ് സൂചന. ഏറ്റവും ഒടുവിൽ കിട്ടുന്ന വിവരം അനുസരിച്ച് രണ്ടാമൂഴത്തിലെ ഭീമനായി മമ്മൂട്ടി അവതരിച്ചേക്കും.

ഇതുസംബന്ധിച്ച് മമ്മൂട്ടിയും എം ടിയും തമ്മിൽ ചർച്ച നടത്തുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. മമ്മൂട്ടി ഭീമനാകുന്നതിനോട് പോസിറ്റീവായ സമീപനമാണ് എം ടിക്കും ഉള്ളതത്രേ. നേരത്തേ, രണ്ടാമൂഴത്തെ അധികരിച്ച് 'ഭീമം' എന്ന സ്റ്റേജ് ഷോ ചെയ്തപ്പോൾ ഭീമനായത് മമ്മൂട്ടിയായിരുന്നു.

മമ്മൂട്ടിയെ നായകനാക്കി രണ്ട് ഭാഗങ്ങളായി രണ്ടാമൂഴം ചിത്രീകരിക്കാനാണ് ഇപ്പോഴത്തെ പദ്ധതി എന്നറിയുന്നു. മമ്മൂട്ടിയുടെയും എം ടിയുടെയും മനസിൽ സംവിധായകനായി ഹരിഹരനാണുള്ളത്. ഹരിഹരനും ഏറെക്കാലമായി ഉള്ള സ്വപ്നമാണ് രണ്ടാമൂഴം സിനിമയാക്കുക എന്നുള്ളത്.

200 കോടി രൂപയുടെ ബജറ്റിലായിരിക്കും രണ്ടാമൂഴത്തിന്റെ രണ്ടു ഭാഗങ്ങൾ ചിത്രീകരിക്കുക എന്നറിയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :