അനുബന്ധ വാര്‍ത്തകള്‍
- ജയകൃഷ്ണനോട് ക്ലാര യാത്ര പറഞ്ഞ് മടങ്ങിയിട്ട് 36 വര്‍ഷങ്ങള്‍ !
- 'പ്രമുഖര്‍ ആരും ഇല്ല'; മൂന്നാമതും സംവിധായകനായി നടന് രൂപേഷ്,'ഭാസ്കര ഭരണം' വരുന്നു
- 'എമ്പുരാന്' തുടങ്ങുന്നു, ആരാധകര്‍ കാത്തിരുന്ന അപ്ഡേറ്റ് എത്തി
- സാരിയോടുള്ള ഇഷ്ടം, പുതിയ ചിത്രങ്ങളുമായി മിയ
- കല്പ്പനയുടെയും ഉര്‍വശിയുടെയും അനിയന്, ബി ഗ്രേഡ് ചിത്രത്തില്‍ സില്‍ക് സ്മിതയ്ക്കൊപ്പം അഭിനയിച്ചു, 17-ാം വയസ്സില്‍ ആത്മഹത്യ; നടന് നന്ദുവിന്റെ ജീവിതം ഇങ്ങനെ
വരാനിരിക്കുന്നത് മമ്മൂട്ടിയുടെ ഹൊറര്‍ സിനിമയോ? ഭൂതകാലം സംവിധായകനും മെഗാസ്റ്റാറും ഒന്നിക്കുന്നു
മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഭൂതകാലം സിനിമയിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവനും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് വിവരം. ഹൊറര്‍ ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുക്കുന്നതെന്നാണ് വിവരം. രാഹുല്‍ സദാശിവന്‍ ചിത്രത്തിനായി മമ്മൂട്ടി ഡേറ്റ് നല്‍കിയെന്നും അടുത്ത വര്‍ഷം റിലീസ് ചെയ്യുന്ന വിധമായിരിക്കും ചിത്രീകരണം പൂര്‍ത്തിയാകുകയെന്നും വിവരമുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
രാഹുല്‍ സദാശിവന്‍ ചിത്രം ഭൂതകാലം മലയാളത്തിലെ ഏറ്റവും മികച്ച ഹൊറര്‍ ത്രില്ലറുകളില്‍ ഒന്നാണ്. രേവതി, ഷെയ്ന്‍ നിഗം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് മമ്മൂട്ടിയുടേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍.
അടുത്ത ലേഖനം