aparna shaji|
Last Modified വ്യാഴം, 19 ജനുവരി 2017 (12:17 IST)
അനുഭവങ്ങല്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ പേരുപോലുമില്ലാത്ത, മുഖം പോലും വ്യക്തമായി കാണാത്ത ചെറിയൊരു രംഗത്ത് അഭിനയിച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ തുടക്കം. അതിന് ശേഷം നിരവധി ചിത്രങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ടാണ് മമ്മൂട്ടി വളര്‍ന്നത്. എന്തിനേറെ, നായകനായി തുടക്കം കുറിക്കുന്ന കാലത്ത് തന്നെ സഹതാരവേഷങ്ങളും ചെയ്തിട്ടുണ്ട്.
മുകേഷ് നായകനായ സിനിമയിലും മമ്മൂട്ടി സഹനടനായി അഭിനയിച്ചിട്ടുണ്ട്. 1982 ല്‍ റിലീസ് ചെയ്ത ചിത്രമാണ് ബലൂണ്‍. ടിവി കൊച്ചുബാവയുടെ തിരക്കഥയില്‍ രവി ഗുപ്ത സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി ജഗതി, ശ്രീകുമാര്‍, മുകേഷ്, കവിയൂര്‍ പൊന്നമ്മ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വിക്കിപീഡിയയിൽ ഒക്കെ മമ്മൂട്ടി ചിത്രമെന്ന പേരിലാണ് ബലൂണ്‍ അറിയപ്പെടുന്നത് എങ്കിലും, യഥാര്‍ത്ഥത്തില്‍ ചിത്രത്തിലെ നായകന്‍ മുകേഷാണ്!. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു താരജാഡയുമില്ലാതെ ഇക്കാര്യം വെളിപ്പെടുത്തിയത് സാക്ഷാല്‍ മമ്മൂട്ടി തന്നെയാണ്.
35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ, ബലൂണാണ് മുകേഷിന്റെ ആദ്യ ചിത്രം. 82 ല്‍ ജനുവരി 8 നാണ്
സിനിമ റിലീസ് ചെയ്തത്. സായികുമാറിന്റെ സഹോദരി ശോഭ മോഹനാണ് ചിത്രത്തില്‍ മുകേഷിന്റെ നായികയായെത്തിയത്. അന്നത്തെ നായകന്മാരെയെല്ലാം പിന്തള്ളിയാണ് സഹതാരമായിരുന്ന മമ്മൂട്ടി മെഗാസ്റ്റാര്‍ എന്ന പദവിയില്‍ ഇന്ന് എത്തി നില്‍ക്കുന്നത്. ഏഷ്യനെറ്റ് കോമഡി അവാര്‍ഡ് നിശയില്‍ സംസാരിക്കവെയാണ് ആ കഥ മമ്മൂട്ടി പറഞ്ഞത്.