Last Modified വ്യാഴം, 19 ജനുവരി 2017 (11:23 IST)
മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ സിനിമയ്ക്ക് ബജറ്റ് 30 കോടിയെന്ന് റിപ്പോർട്ടുകൾ വരുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന രാജ2 ആണ് 30 കോടി ബജറ്റിൽ ഒരുങ്ങുന്നത് എന്നാണ് വിവരം. പുലിമുരുകനേക്കാൾ നിറപ്പകിട്ടാർന്ന രീതിയിലാണ് വൈശാഖ്
രാജ 2 ഒരുക്കുന്നത്.
പോക്കിരിരാജ എന്ന വമ്പൻ ഹിറ്റിൻറെ രണ്ടാം ഭാഗമെന്ന നിലയിൽ ഇപ്പോൾ തന്നെ രാജ 2 വലിയ പ്രതീക്ഷയാണ് ഉണർത്തിയിരിക്കുന്നത്. ഈ ഹൈപ്പ് തന്നെ മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ വലിയ റിലീസിനും സ്വീകരണത്തിനും ഇടയാക്കും. മലയാളത്തിൻറെ അടുത്ത 100 കോടി പ്രതീക്ഷ തന്നെയാണ് രാജ 2.
മലയാളത്തിലും തമിഴിലും തെലുങ്കിലും റിലീസ് ചെയ്യത്തക്ക രീതിയിലായിരിക്കും രാജ 2 ഒരുങ്ങുന്നത്. തമിഴിലെയും തെലുങ്കിലെയും പ്രശസ്ത താരങ്ങൾ രാജ 2ൻറെ ഭാഗമാകും. ടോമിച്ചൻ മുളകുപ്പാടത്തിൻറെ ഈ ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ പുലിമുരുകനേക്കാൾ വലിയ മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെ ലോകം മുഴുവൻ പ്രദർശനത്തിനെത്തിക്കും.
ഉദയ്‌കൃഷ്ണ തിരക്കഥയെഴുതുന്ന രാജ 2 കോമഡിക്കും ആക്ഷനും സംഗീതത്തിനും പ്രാധാന്യം നൽകുന്ന ക്ലീൻ എൻറർടെയ്നറായിരിക്കും.