ചിപ്പി പീലിപ്പോസ്|
Last Modified തിങ്കള്‍, 2 മാര്‍ച്ച് 2020 (15:38 IST)
സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന
വൺ റിലീസിനൊരുങ്ങുകയാണ്. കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ബോബി സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ നിരവധി താരങ്ങളുണ്ട്. ബാലചന്ദ്ര മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നേരത്തെ ബാലചന്ദ്രമേനോന്‍ ഒരുക്കിയ ‘നയം വ്യക്തമാക്കുന്നു’ എന്ന ചിത്രത്തില്‍ മന്ത്രിയുടെ വേഷത്തില്‍ മമ്മൂട്ടി അഭിനയിച്ചിരുന്നു. ഇന്ന് മമ്മൂട്ടി മുഖ്യമന്ത്രി ആയെത്തുന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് മനോരമയുമായുള്ള അഭിമുഖത്തിൽ
ബാലചന്ദ്രമേനോൻ വ്യക്തമാക്കി.
‘എന്റെ ചിത്രത്തില്‍ അന്ന് തന്നെ മന്ത്രിയാക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ, ഇവര്‍ തന്നെ മുഖ്യമന്ത്രിയാക്കി, അഭിനന്ദനങ്ങള്‍..’ ലൊക്കേഷനില്‍ മുഖ്യമന്ത്രിയുടെ വേഷത്തിലിരിക്കുന്ന മമ്മൂട്ടിയെ കണ്ടപ്പോള്‍ ഞാന്‍ ആദ്യമായി പറഞ്ഞ വാക്ക് ഇതാണ്. മമ്മൂട്ടി എനിക്ക് അത്രമേല്‍ പ്രിയപ്പെട്ടവനാണ്. അയാള്‍ക്കൊപ്പം ഒരു വേഷം ചെയ്യാന്‍ കിട്ടിയാല്‍ സന്തോഷത്തോടെ ഞാന്‍ സ്വീകരിക്കും. രാഷ്ട്രീയക്കാരനായി മമ്മൂട്ടി തിളങ്ങുന്ന മറ്റൊരു ചിത്രം കൂടിയായിരിക്കും വണ്‍.’ - ബാലചന്ദ്രമേനോൻ പറഞ്ഞു.