മമ്മൂട്ടി രാഷ്‌ട്രീയം പറയുന്നു, സാധാരണക്കാരന്‍റെ രാഷ്‌ട്രീയം!

One, Mammootty, Sanjay - Bobby, Siddiq, Renjith, വണ്‍, മമ്മൂട്ടി, രഞ്ജിത്, സിദ്ദിക്ക്, മുരളി ഗോപി
സുബിന്‍ ജോഷി| Last Updated: തിങ്കള്‍, 2 മാര്‍ച്ച് 2020 (12:27 IST)
മമ്മൂട്ടിയുടെ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ‘വണ്‍’ ഏപ്രില്‍ റിലീസാണ്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് ബോബി - സഞ്ജയ്. വിഷുക്കാലം ആരംഭിക്കുമ്പോള്‍ തന്നെ, അതായത് ഏപ്രില്‍ ആദ്യവാരം റിലീസ് ലക്‍ഷ്യമിടുന്ന ചിത്രത്തിന് ഇപ്പോള്‍ തന്നെ പ്രൊമോഷന്‍ ജോലികള്‍ ശക്തമാക്കിക്കഴിഞ്ഞു.

മമ്മൂട്ടിയോടൊപ്പം ചിത്രത്തില്‍ മറ്റ് ശക്‍തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി ഒരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ‘വണ്‍’ ടീം. സിദ്ദിക്ക്, ബാലചന്ദ്രമേനോന്‍, മധു, രഞ്‌ജിത്, സലിം കുമാര്‍, മാത്യു തോമസ് എന്നിവരാണ് മമ്മൂട്ടിയെക്കൂടാതെ ഈ പോസ്‌റ്ററിലുള്ളത്.

കേരള മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ഈ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. സാധാരണക്കാരന്‍റെ രാഷ്ട്രീയം പറയുന്ന ചിത്രമായിരിക്കും വണ്‍ എന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.

ജോജു ജോര്‍ജ്ജും മുരളി ഗോപിയും വളരെ ശക്തമായ കഥാപാത്രങ്ങളെയാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. നിമിഷ സജയന്‍, ഗായത്രി അരുണ്‍, മാമുക്കോയ, ജയന്‍ ചേര്‍ത്തല തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇച്ചായീസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് ആന്‍റോ ജോസഫ് ഫിലിം കമ്പനിയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :