ട്രാന്‍സിന് ശേഷം മമ്മൂട്ടിച്ചിത്രവുമായി അന്‍‌വര്‍ റഷീദ് !

മമ്മൂട്ടി, അന്‍‌വര്‍ റഷീദ്, ട്രാന്‍സ്, രാജമാണിക്യം, Mammootty, Anwar Rasheed, Trans, Rajamanikyam
സുബിന്‍ ജോഷി| Last Modified ശനി, 8 ഫെബ്രുവരി 2020 (18:08 IST)
‘ട്രാന്‍സ്’ എന്ന സ്വപ്‌ന സിനിമയ്ക്ക് പിന്നാലെയാണ് സംവിധായകന്‍ അന്‍‌വര്‍ റഷീദ്. വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നം. ഈ വര്‍ഷം ആ ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിനുപിന്നാലെ തന്നെ തന്‍റെ അടുത്ത സിനിമയുടെ വര്‍ക്കിലേക്ക് അന്‍‌വര്‍ റഷീദ് കടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കിയായിരിക്കും അന്‍‌വര്‍ റഷീദിന്‍റെ അടുത്ത സിനിമ എന്നാണ് അറിയുന്നത്. അതൊരു ഫണ്‍ ഫിലിം ആയിരിക്കുമെന്നും സൂചനയുണ്ട്. ബിഗ് ബജറ്റിലൊരുങ്ങുന്ന ആ സിനിമയുടെ ആശയം ഏറെക്കാലമായി അന്‍‌വറിനൊപ്പമുള്ളതാണെന്നും അറിയുന്നു.

രാജമാണിക്യം, അണ്ണന്‍‌തമ്പി എന്നീ ബ്ലോക്‍ബസ്റ്ററുകള്‍ മമ്മൂട്ടിക്കായി ഒരുക്കിയ സംവിധായകനാണ് അന്‍‌വര്‍ റഷീദ്. എന്നാല്‍ ഉസ്‌താദ് ഹോട്ടലോടെ അന്‍‌വര്‍ റഷീദ് ട്രാക്ക് മാറി. വീണ്ടും പഴയ രീതിയിലുള്ള ഒരു ചിത്രത്തിലേക്ക് അന്‍‌വര്‍ റഷീദിന്‍റെ മടങ്ങിപ്പോക്കായിരിക്കും മമ്മൂട്ടി സിനിമ.

മലയാളത്തിലെ ഒരു പ്രശസ്ത തിരക്കഥാകൃത്തായിരിക്കും മമ്മൂട്ടി - അന്‍‌വര്‍ റഷീദ് സിനിമയ്ക്ക് തിരക്കഥയൊരുക്കുക എന്നാണ് അറിയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :