അനുബന്ധ വാര്‍ത്തകള്‍
'അപ്പന്‍ തന്നെ സ്റ്റൈലിഷ്'; ലണ്ടന്‍ തെരുവില്‍ മമ്മൂട്ടിയും ദുല്‍ഖറും (വീഡിയോ)
വീഡിയോയില്‍ ദുല്‍ഖര്‍ ചിലരോട് ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് കാണാം
Mammootty and Dulquer Salmaan
ലണ്ടനില്‍ അവധിക്കാലം ആഘോഷിച്ച് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും. ലണ്ടന്‍ നഗരത്തിലെ തിരക്കേറിയ ഒരു തെരുവില്‍ നിന്നുള്ള ഇരുവരുടെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.
ഡാര്‍ക്ക് ആഷ് നിറത്തിലുള്ള വസ്ത്രമാണ് മമ്മൂട്ടി ധരിച്ചിരിക്കുന്നത്. ഐസ്-ബ്ലൂ ഷര്‍ട്ടില്‍ ക്ലീന്‍ ഷേവ് ലുക്കിലാണ് ദുല്‍ഖര്‍ സല്‍മാനെ കാണുന്നത്. ആരാണ് കൂടുതല്‍ സ്റ്റൈലിഷ് എന്നു ചോദിച്ചാല്‍ എപ്പോഴും ആരാധകര്‍ പറയുന്നത് പോലെ 'അത് അപ്പന്‍ തന്നെ'
വീഡിയോയില്‍ ദുല്‍ഖര്‍ ചിലരോട് ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് കാണാം. ജൂണ്‍ അവസാനത്തോടെ താരങ്ങള്‍ നാട്ടിലേക്ക് തിരിച്ചെത്തും.Mammookka and Dulquer at London #Mammootty #DulquerSalmaan pic.twitter.com/vgFHvSrLRI
— Kerala Trends (@KeralaTrends2) June 23, 2024