രേണുക വേണു|
Last Modified ബുധന്‍, 25 മെയ് 2022 (09:32 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകനും സൂപ്പര്‍താരവുമായ ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. അമല്‍ നീരദ് സംവിധാനം ചെയ്യാന്‍ പോകുന്ന ബിലാലില്‍ മമ്മൂട്ടിക്കൊപ്പം നിര്‍ണായക വേഷത്തിലാണ് ദുല്‍ഖര്‍ എത്തുകയെന്നാണ് വിവരം. ബിഗ് ബിയുടെ രണ്ടാം ഭാഗമാണ് ബിലാല്‍. ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടായേക്കും. അധോലോക ഗ്യാങ്ങിന്റെ കഥ പറയുന്ന ബിലാലില്‍ ഗ്യാങ്സ്റ്റര്‍ വേഷത്തിലാണ് മമ്മൂട്ടിയും ദുല്‍ഖറും എത്തുകയെന്നാണ് വിവരം. ഫഹദ് ഫാസിലും ബിലാലില്‍ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയേക്കും. വമ്പന്‍ ക്യാന്‍വാസിലാണ് ബിലാല്‍ ഒരുക്കാന്‍ ആലോചിക്കുന്നത്.