1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammookka in Vadakara

ആരാധകരെ ഇളക്കിമറിച്ച് മാസ്‌ എൻട്രിയുമായി മമ്മൂക്ക!

ആരാധകരെ ഇളക്കിമറിച്ച് മാസ്‌ എൻട്രിയുമായി മമ്മൂക്ക!

മമ്മൂട്ടി
തന്റെ ഇഷ്‌ട വാഹനങ്ങളിലൊന്നായ പോർഷേ കാറിലായിരുന്നു 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിന് മമ്മൂട്ടി എത്തിയത്. സിനിമാ സ്‌റ്റൈൽ എൻട്രിയായിരുന്നു അത്. എന്നാൽ കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ വടകരയിലും അതുപോലെ ഒരു കിടു എൻട്രി കൊടുത്ത് ആരാധകരെ ഇളക്കിമറിച്ചാണ് താരം എത്തിയത്.
 
വടകരയില്‍ പുതിയതായി ആരംഭിക്കുന്ന കടയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മെഗാസ്‌റ്റാർ. അദ്ദേഹത്തെ കാണാനായി ഒഴുകിയെത്തിയത് ആയിരക്കണക്കിന് ജനങ്ങളായിരുന്നു. കിടിലൻ വരവേൽപ്പ്‌തന്നെയായിരുന്നു താരത്തിന് കിട്ടിയതും. 
 
വേദിയിലെത്തിയതിന് ശേഷം ആരാധകരെ അഭിസംബോധന ചെയ്ത് മമ്മൂട്ടി സംസാരിച്ചത് ദയവ് ചെയ്ത് ആ ട്രാഫിക് ബ്ലോക്ക് ഒന്ന് ഒഴിവാക്കി കൊടുക്ക് എന്നായിരുന്നു. അല്ലെങ്കില്‍ അവര്‍ നാളെ പറയില്ലേ ഈ മമ്മൂട്ടിയെ കാണാന്‍ വേണ്ടി വന്നിട്ടാണ് ഇവിടെ നിന്നും പോവാന്‍ പറ്റാത്തതെന്ന്.
 ഇത്രത്തോളം ജനക്കൂട്ടത്തെ ഞാൻ പ്രതീക്ഷിച്ചില്ലെന്നും താരം പറഞ്ഞു.
About Writer
Rijisha M.
അടുത്ത ലേഖനം
ഹിറ്റുകളുടെ 'രാജാ'വാകാൻ രാജ 2; മമ്മൂട്ടി ചിത്രം ഓഗസ്‌റ്റിൽ ആരംഭിക്കും