കെ ആര്‍ അനൂപ്|
Last Modified ശനി, 17 ഡിസംബര്‍ 2022 (15:06 IST)
അല്‍ഫോണ്‍സ് പുത്രന്‍ - പൃഥ്വിരാജ് സുകുമാരന്‍ കൂട്ടുകെട്ടില്‍ പിറന്ന കോമഡി ഡ്രാമ 'ഗോള്‍ഡ് പ്രേക്ഷകരെ നിരാശരാക്കി. 15 ദിവസങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് നേടാനായത് 6.1 8കോടി.
'ഗോള്‍ഡ്' കളക്ഷന്റെ കണക്കുകള്‍ ഔദ്യോഗികമായി നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല.
ആദ്യ ദിനം കേരളത്തില്‍നിന്ന് 3.1 കോടി രൂപ ഗോള്‍ഡ് നേടിയെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.ബാബുരാജ്, കൃഷ്ണ ശങ്കര്‍, മല്ലിക സുകുമാരന്‍, സൈജു കുറുപ്പ് എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.