സിദ്ദിഖ് തമിഴിലേക്ക്, ചിമ്പുവിന്റെ 'വെന്ത് തനിന്തത് കാട്'ല്‍ ശക്തമായ വേഷത്തില്‍ നടന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (09:42 IST)

മലയാളികളുടെ പ്രിയതാരം സിദ്ദിഖ് തമിഴിലേക്ക്. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിമ്പു ചിത്രം വെന്ത് തനിന്തത് കാട് ഒരുങ്ങുകയാണ്. ഈ സിനിമയില്‍ ശ്രദ്ധേയമായ വേഷത്തില്‍ സിദ്ദിഖ് എത്തുന്നുണ്ട്. നടന്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രമായിരിക്കും എന്നും ചിമ്പുവുമായി ഏറ്റുമുട്ടുന്ന രംഗങ്ങള്‍ ഇതില്‍ ഉണ്ടാകും എന്നും പറയപ്പെടുന്നു.

ശക്തമായ വില്ലന്‍ വേഷത്തില്‍ തന്നെയാകും സിദ്ദിഖ് എത്തുന്നത്.ചെന്നൈയില്‍ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്.ചില പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം ടീം പൂര്‍ത്തിയാക്കി.

ചിമ്പുവിന്റെ 47ാം ചിത്രമാണിത്.ഇഷാരി കെ ഗണേഷ് ചിത്രം നിര്‍മ്മിക്കുന്നു. ഇന്ത്യയ്ക്ക് പുറത്തും ഷൂട്ടിംഗ് ഉണ്ടെന്നാണ് കേള്‍ക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :