കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 14 ജൂലൈ 2021 (11:48 IST)
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയാണ് മാളവിക മേനോന്‍. മോളിവുഡിലും കോളിവുഡിലും ഒരുപോലെ ആരാധകരുള്ള നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വയനാട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. റൈസ് ആന്‍ഡ് ഷൈന്‍ എന്ന് പറഞ്ഞു കൊണ്ടാണ് നടി പുതിയ വിശേഷങ്ങള്‍ ഷെയര്‍ ചെയ്തത്.
ലോക്ക് ഡൗണ്‍ സമയത്ത് ഉപേക്ഷിച്ച യോഗ പരിശീലനം യോഗ ദിനത്തില്‍ പുനരാരംഭിക്കുന്നുവെന്ന് നടി പറഞ്ഞിരുന്നു.തന്റെ സ്റ്റാമിന തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണെന്നും മാളവിക കൂട്ടിച്ചേര്‍ത്തു.
2012ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം നിദ്രയില്‍ രേവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമയിലെത്തിയത്.