മലൈക്കോട്ടൈ വാലിബന് രണ്ടാം ഭാഗം ഉണ്ടാകുമോ ?

Mohanlal - Malaikottai Vaaliban
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 ഓഗസ്റ്റ് 2024 (21:12 IST)
മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി സിനിമ മലൈക്കോട്ടൈ വാലിബന് രണ്ടാം ഭാഗം ഉണ്ടാകുമോ ?
രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പറഞ്ഞാണ് സിനിമ അവസാനിച്ചത്. പക്ഷേ വന്‍ പരാജയമായി മാറിയ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ചോദ്യമാണ് ഉയരുന്നത്. സിനിമ പ്രേമികള്‍ മോഹന്‍ലാല്‍-ലിജോ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നുണ്ട്.

വാലിബന്‍ വിഷ്വല്‍ ക്വാളിറ്റിയില്‍ മുന്നിട്ട് നിന്നപ്പോള്‍ രണ്ടാം പകുതിയും പല ആളുകളെയും മടിപ്പിച്ചു. ആദ്യഭാഗം ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ രണ്ടാം ഭാഗം ചെയ്യുമോ എന്ന കാര്യത്തില്‍ ആരാധകര്‍ക്ക് സംശയമുണ്ട്. ഇതു സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഒന്നും നിര്‍മ്മാതാക്കള്‍ പങ്കുവെച്ചിട്ടില്ല. എന്നാല്‍ സിനിമ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ ശക്തമായ ഡീഗ്രേഡിങ് നേരിടേണ്ടി വന്നു.ഒടിടിയില്‍ എത്തിയപ്പോള്‍ അതിന് മാറ്റം വന്നു.

ഷിബു ബേബി ജോണ്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ഹരീഷ് പേരാടി, ഡാനിഷ്, മനോജ്, കഥ നന്ദി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
പി. എസ്സ്. റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കിയത്. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :