Malaikottai Vaaliban First Day Collection: ആറ് കോടി ജസ്റ്റ് മിസ് ! വാലിബന്‍ ആദ്യദിനം എത്ര നേടിയെന്നോ?

രണ്ടാം ദിനമായ ഇന്ന് ഹോളിഡെ ആയതിനാല്‍ കളക്ഷന്‍ ഉയര്‍ന്നേക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്

Malaikottai Vaaliban, Mohanlal, Malaikottai Vaaliban review, Mohanlal in Malaikottai Vaaliban
Malaikottai Vaaliban
രേണുക വേണു| Last Modified വെള്ളി, 26 ജനുവരി 2024 (10:49 IST)

First Day Collection: മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന് ആദ്യദിനം മികച്ച കളക്ഷന്‍. റിലീസ് ദിനമായ ഇന്നലെ 5.50 കോടിയാണ് വാലിബന്‍ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്നു വാരിക്കൂട്ടിയത്. പ്രീ-സെയിലില്‍ മൂന്നര കോടിക്ക് അടുത്ത് കളക്ട് ചെയ്തതിനാല്‍ ആദ്യദിനം ആറ് കോടി നേടുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ആദ്യ ഷോയ്ക്കു ശേഷം പുറത്തുവന്ന സമ്മിശ്ര പ്രതികരണങ്ങള്‍ സിനിമയുടെ കളക്ഷനേയും ബാധിച്ചു. രണ്ടാം ദിനമായ ഇന്ന് ഹോളിഡെ ആയതിനാല്‍ കളക്ഷന്‍ ഉയര്‍ന്നേക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്.

അതേസമയം രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനകള്‍ നല്‍കിയാണ് മലൈക്കോട്ടൈ വാലിബന്‍ അവസാനിച്ചത്. വാലിബനും അയ്യനാര്‍ എന്ന കഥാപാത്രവും തമ്മിലുള്ള സംഘര്‍ഷമാണ് രണ്ടാം പകുതിയില്‍ ചിത്രത്തിന്റെ പ്രമേയമാകുക. സിനിമയുടെ എന്‍ഡ് കാര്‍ഡിലും രണ്ടാം ഭാഗത്തെ കുറിച്ച് എഴുതി കാണിക്കുന്നുണ്ട്.

ചിത്രത്തിനു രണ്ടാം ഭാഗമുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകരും നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആദ്യ ഭാഗത്തിന്റെ തിയറ്റര്‍ വിജയത്തിനു ശേഷമായിരിക്കും രണ്ടാം ഭാഗത്തെ കുറിച്ച് കൂടുതല്‍ ഗൗരവമായി ആലോചിക്കുകയെന്നായിരുന്നു റിപ്പോര്‍ട്ട്. രണ്ട് ഭാഗങ്ങളിലായി പറയാനുള്ള കഥ വാലിബന് ഉണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :