'നേരി'ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്നു ! സത്യാവസ്ഥ ഇതാണ്

'നേരി'ന്റെ വിജയത്തിനു ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്നതായി കഴിഞ്ഞ ദിവസം മുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു

Mohanlal and Jeethu Joseph
രേണുക വേണു| Last Modified ചൊവ്വ, 20 ഫെബ്രുവരി 2024 (15:01 IST)
and Jeethu Joseph

മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണം തെറ്റ് ! മോഹന്‍ലാലിനൊപ്പമുള്ള പുതിയ പ്രൊജക്ടിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ് വെളിപ്പെടുത്തി. പുതിയൊരു പ്രൊജക്ടും ഇപ്പോള്‍ ചര്‍ച്ചയിലില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ജീത്തു ജോസഫ് പ്രതികരിച്ചു.

'നേരി'ന്റെ വിജയത്തിനു ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്നതായി കഴിഞ്ഞ ദിവസം മുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കൂമന്‍, ട്വല്‍ത്ത് മാന്‍ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ കെ.ആര്‍.കൃഷ്ണകുമാര്‍ ആണ് സിനിമയുടെ തിരക്കഥ എഴുതുന്നതെന്നും ചിത്രത്തില്‍ മോഹന്‍ലാല്‍ കോണ്‍സ്റ്റബിള്‍ ആയാണ് അഭിനയിക്കുന്നതെന്നും ആയിരുന്നു റിപ്പോര്‍ട്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതമാണെന്ന് ജീത്തു വ്യക്തമാക്കി.

മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ച അഞ്ചാമത്തെ സിനിമയായിരുന്നു 'നേര്'. കഴിഞ്ഞ ഡിസംബറില്‍ തിയറ്ററിലെത്തിയ ചിത്രം ബോക്‌സ്ഓഫീസില്‍ വന്‍ വിജയമായി. ദൃശ്യം, ദൃശ്യം 2, ട്വല്‍ത്ത് മാന്‍, റാം എന്നിവയാണ് മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലെ മറ്റു സിനിമകള്‍. ഇതില്‍ റാമിന്റെ ചിത്രീകരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. തൃഷയാണ് ചിത്രത്തില്‍ നായിക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :