'സത്യന്‍ അങ്കിളിന് നന്ദി'; മീര ജാസ്മിന്റെ തിരിച്ചുവരവ്, 'മകള്‍' ഇന്നുമുതല്‍ തിയേറ്ററുകളില്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 29 ഏപ്രില്‍ 2022 (10:07 IST)

വര്‍ഷങ്ങള്‍ക്കുശേഷം ഒരു മീരാജാസ്മിന്‍ ചിത്രം തിയേറ്ററുകളില്‍ എത്തുകയാണ്. ജയറാം-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പിറന്ന മകള്‍ ഇന്നുമുതല്‍ പ്രദര്‍ശനം ആരംഭിക്കും. വീട്ടിലേക്ക് തിരിച്ചെത്തിയ പോലെയായിരുന്നു സത്യന്‍ അങ്കിളിന്റെ സെറ്റില്‍ എത്തിയപ്പോള്‍ എന്നാണ് മീര പറയുന്നത്.A post shared by Meera Jasmine (@meerajasmine)

എന്റെ വ്യക്തിപരവും തൊഴില്‍പരവുമായ വളര്‍ച്ചയില്‍ സത്യന്‍ അങ്കിള്‍ എപ്പോഴും അചഞ്ചലമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും മീര പറയുന്നു.എനിക്ക് ജൂലിയറ്റിനെ തന്നതിന് പ്രിയപ്പെട്ട സത്യന്‍ അങ്കിളിന് നന്ദി. മുഴുവന്‍ ടീമിനും താരം നന്ദി പറയുന്നുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :