ജയറാമിന്റെ മകള്‍ മലയാളസിനിമയിലേക്ക് ?നായകന്‍ ഉണ്ണിമുകുന്ദന്‍ മതി !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 28 ഏപ്രില്‍ 2022 (15:06 IST)

ജയറാമിന്റെ കുടുംബത്തില്‍നിന്ന് മകള്‍ മാളവിക കൂടി സിനിമയിലേക്ക് എത്തുമോ എന്നത് കണ്ടുതന്നെ അറിയണം. തന്റെ സിനിമ പ്രവേശനത്തെ കുറിച്ച് മാളവിക പറഞ്ഞത് ഇങ്ങനെ.A post shared by Chakki (@malavika.jayaram)

തന്റെ കംഫര്‍ട്ടബിള്‍ സോണ്‍ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്ന മറുപടിയാണ് മാളവിക നല്‍കിയത്. എന്നാല്‍ മലയാള സിനിമയില്‍ നിന്ന് ഒരു അവസരം വരികയാണെങ്കില്‍ നായകനായി ആരെ തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് മാളവികയ്ക്ക് ഒരു മറുപടിയേ ഉള്ളൂ.അടുത്ത സുഹൃത്ത് കൂടിയായ ഉണ്ണിമുകുന്ദനൊപ്പം. അതിനൊരു കാരണമുണ്ട്.
തന്റെ ഉയരത്തിനും തടിക്കും കറക്ടായ മലയാളത്തിലെ നടന്‍ ഉണ്ണിമുകുന്ദന്‍ ആണെന്നാണ് മാളവിക പറയുന്നത്. തമിഴ് സിനിമയിലെ ഇഷ്ടതാരം വിജയ് ആണെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :