സത്യന്‍ അന്തിക്കാടിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍, ക്യാമറയ്ക്ക് പിന്നില്‍ മകനും, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 20 ഏപ്രില്‍ 2022 (11:09 IST)

ജയറാം-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന മകളിനായി കാത്തിരിക്കുകയാണ് കുടുംബ പ്രേക്ഷകര്‍.ആറു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തുന്ന മീര ജാസ്മിനും ചിത്രത്തിന്റെ ആകര്‍ഷണങ്ങളിലൊന്നാണ്. സിനിമ ചിത്രീകരണസമയത്ത് എടുത്ത പിന്നാമ്പുറ കാഴ്ചകള്‍ കാണാം.
ഇക്കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.
മിശ്രവിവാഹിതരായ ദമ്പതികളായി ജയറാമും മീരാ ജാസ്മിനും വേഷമിടുന്നു.

ദുബായില്‍ നിന്നും ജോലി പോയി നാട്ടില്‍ തിരിച്ചെത്തിയ ജയറാം കഥാപാത്രം അച്ചാര്‍ ബിസിനസ്സ് തുടങ്ങുന്നു. അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമ പറയുന്നത്.മീരാ ജാസ്മിന്റെ സഹോദരനായാണ് സിദ്ധിഖ് ചിത്രത്തില്‍ അഭിനയിക്കുന്നത്.ചിത്രം ഏപ്രില്‍ 29ന് റിലീസ് ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :