പേരുകള്‍ ഇങ്ങനെയൊക്കെയാണ് ചരിത്രമാകുന്നത് അല്ലേ ? അപര്‍ണ ബാലമുരളിയോട് ജിസ് ജോയ്

കെ ആര്‍ അനൂപ്| Last Modified ശനി, 1 ഒക്‌ടോബര്‍ 2022 (11:50 IST)
68മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ കഴിഞ്ഞ ദിവസമായിരുന്നു വിതരണം ചെയ്തത്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് മികച്ച നടിക്കുള്ള അവാര്‍ഡ് അപര്‍ണ ബാലമുരളി ഏറ്റുവാങ്ങി. നടിക്ക് അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് സംവിധായകന്‍ ജിസ് ജോയ്.

'ഗുരുത്വം ദൈവാനുഗ്രഹം ഭാഗ്യം.. ഇവയിലൂടെ സാധ്യമായ കഴിവ്..
എന്നും എക്കാലവും ഇവ കൂട്ടിനുണ്ടാവട്ടെ അപ്പൂസേ.മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് പട്ടികയില്‍ ഇനി ഈ പേരും.. അപര്‍ണ്ണാ ബാലമുരളി.പേരുകള്‍ ഇങ്ങനെയൊക്കെയാണ് ചരിത്രമാകുന്നത് അല്ലേ'- ജിസ് ജോയ് കുറിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :