മലയാളത്തിന്റെ പാട്ടുകാരന് ഇന്ന് പിറന്നാള്‍, എം.ജയചന്ദ്രന്റെ പാട്ടുകള്‍ വീണ്ടും കേള്‍ക്കാം
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 14 ജൂണ്‍ 2023 (10:11 IST)
മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകനും സംഗീത സംവിധായകനുമായ എം ജയചന്ദ്രന് ഇന്ന് പിറന്നാള്‍. 126ഓളം ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയ അദ്ദേഹത്തെ തേടി 9 തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എത്തിയിട്ടുണ്ട്.
1971 ജൂണ്‍ 14ന് ജനിച്ച ജയചന്ദ്രന് 52 വയസ്സാണ് പ്രായം.മധുസൂദനന്‍ ജയചന്ദ്രന്‍ എന്നതാണ് മുഴുവന്‍ പേര്.
2005ല്‍ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡും നേടി. 2015-ല്‍ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു .