'ആ തെറ്റ് ഞാന്‍ ഇനി ആവര്‍ത്തിക്കില്ല';'തലൈവര്‍ 171' തുടങ്ങും മുമ്പ് ലോകേഷ് കനകരാജ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (10:13 IST)
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'തലൈവര്‍ 171'അണിയറയില്‍ ഒരുങ്ങുകയാണ്.ടി.ജെ ജ്ഞാനവേല്‍ ചിത്രം 'വേട്ടയ്യ'യുടെ ഷൂട്ടിംഗ് തിരക്കിലാണ് എന്നാല്‍ നിലവില്‍ നടന്‍. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ തലൈവര്‍ 171 ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് രജനിയുടെ അവസാനത്തെ സിനിമ ആയിരിക്കും എന്നും പറയപ്പെടുന്നു.സിനിമയെക്കുറിച്ച് സംവിധായകന്‍ ലോകേഷ് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ലിയോയില്‍ സംഭവിച്ച തെറ്റ് തന്നെ പുതിയ സിനിമയില്‍ ആവര്‍ത്തിക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കുന്നത്.

'രജനികാന്തിനൊപ്പമുളള എന്റെ അടുത്ത സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം അത് നിശ്ചിത സമയത്തിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ ഇത് സമ്മര്‍ദ്ദം ചെലുത്തും.ഇത് നന്നായി ചെയ്യാന്‍ എനിക്ക് കുറച്ച് സമയം വേണം.ലിയോയുടെ രണ്ടാം പകുതിക്ക് ഏറെ വിമര്‍ശനം ലഭിച്ചു, ഞാന്‍ അത് കണക്കിലെടുക്കുന്നു. ഭാവിയില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കും. ഒരു നിശ്ചിത തീയതി ലിയോയ്ക്ക് റിലീസ് ഡേറ്റായി വന്നത് വലിയ സമ്മര്‍ദ്ദം ഉണ്ടാക്കി. സിനിമ ചെയ്യാന്‍ 10 മാസമേ ഉണ്ടായിരുന്നുള്ളൂ. ആ തെറ്റ് ഞാന്‍ ഇനി ആവര്‍ത്തിക്കില്ല.''-ലോകേഷ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :