അനുബന്ധ വാര്‍ത്തകള്‍
- Lokah, Chapter 1 Chandra: 'മൂപ്പര് പറയും'; ആ കൈ മമ്മൂട്ടിയുടേതോ? ഞെട്ടിച്ച് 'ലോക' ട്രെയ്ലര്
- Hridayapoorvam: റിലീസിനു രണ്ട് ദിവസം മാത്രം, ട്രെയ്ലര് ഇതുവരെ ഇറക്കിയില്ല; 'ഹൃദയപൂര്‍വ്വം' പ്രൊമോഷനില്‍ ആരാധകര്‍ക്കു അതൃപ്തി
- Soubin Shahir: 'ചിലപ്പോഴൊക്കെ സിനിമ സ്വപ്നം കാണുന്നതിനും അപ്പുറം ആണ്...': സൗബിൻ ഷാഹിർ
- Swasika Vijay: 'ഇപ്പോൾ എനിക്ക് രാം ചരണിന്റെ അമ്മ ആകേണ്ട ആവശ്യമില്ല': ബിഗ് ബജറ്റ് സിനിമ വേണ്ടെന്ന് വെച്ചെന്ന് സ്വാസിക
- Diya Krishna: കുഞ്ഞിന്റെ മുഖം സെപ്തംബർ 5ന് കാണിക്കുമെന്ന് ദിയ; ഇത്രെ ഹൈപ്പ് എന്തിനെന്ന് വിമർശനം
Lokah - Chapter 1 Chandra: 'സംഭവം ഇറുക്ക്'; പോസ്റ്റ് ക്രെഡിറ്റ് കാണാതെ തിയറ്ററില്‍ നിന്ന് ഇറങ്ങരുത്, ബിഗ് സര്‍പ്രൈസ് മമ്മൂട്ടിയോ?
'ലോകഃ' സൂപ്പര്‍ഹീറോ യൂണിവേഴ്സ് സീരിസിലെ ആദ്യ ചിത്രമാണ് 'ചാപ്റ്റര്‍ 1 - ചന്ദ്ര'
Lokah - Chapter 1 Chandra: ഓണം റിലീസ് ആയി ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് നിര്‍മിക്കുന്ന 'ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര' നാളെ തിയറ്ററുകളിലെത്തുകയാണ്. കല്യാണി പ്രിയദര്‍ശനും നസ്ലനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ സംവിധാനം ഡൊമിനിക് അരുണ്‍ ആണ്.
'ലോകഃ' സൂപ്പര്‍ഹീറോ യൂണിവേഴ്സ് സീരിസിലെ ആദ്യ ചിത്രമാണ് 'ചാപ്റ്റര്‍ 1 - ചന്ദ്ര'. ഈ സീരിസില്‍ നാല് ചിത്രങ്ങളാണ് ഉള്ളത്. ടൊവിനോ തോമസും നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ കാമിയോ റോളുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അതോടൊപ്പം മെഗാസ്റ്റാര്‍ മമ്മൂട്ടിയും ചിത്രത്തില്‍ ഉണ്ടെന്നാണ് വിവരം.
ചിത്രത്തിന്റെ അവസാനം ഒരു സര്‍പ്രൈസ് ഉണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന സൂചന. പോസ്റ്റ് ക്രെഡിറ്റ് കഴിഞ്ഞാലും തിയറ്റര്‍ വിടരുതെന്നാണ് ചിത്രത്തില്‍ അഭിനയിച്ച ചന്തു സലിം പറയുന്നത്. അതായത് 'ലോകഃ - ചാപ്റ്റര്‍ 1, ചന്ദ്ര'യില്‍ രണ്ടാം ഭാഗത്തേക്കുള്ള സൂചനയുണ്ടെന്നാണ് വ്യക്തമാകുന്നത്.
ഡൊമിനിക് അരുണ്‍ തന്നെയാണ് ചിത്രത്തിന്റെ രചന. നിമിഷ് രവിയാണ് ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ്. ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്, ശാന്തി ബാലചന്ദ്രന് എന്നിവരും നിര്‍ണായക വേഷങ്ങളിലെത്തുന്നു.