Lokah, Chapter 1 Chandra: 'മൂപ്പര് പറയും'; ആ കൈ മമ്മൂട്ടിയുടേതോ? ഞെട്ടിച്ച് 'ലോക' ട്രെയ്‌ലര്‍

ട്രെയ്‌ലറിലെ കളര്‍ കോംബിനേഷനും ഫ്രെയ്മുകളും മലയാള സിനിമ തന്നെയാണോ എന്നുപോലും തോന്നിപ്പിക്കുന്നതാണ്

Lokah Trailer, Lokah Chapter 1 Chandra Trailer, Lokah Mammootty, Lokah Trailer, Mammootty in Lokah, ലോക ട്രെയ്‌ലര്‍, മമ്മൂട്ടി, മമ്മൂട്ടി ലോകയില്‍, ലോക ട്രെയ്‌ലര്‍ വീഡിയോ
രേണുക വേണു| Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2025 (08:42 IST)
Lokah Trailer

Lokah, Chapter 1 Chandra: ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമായ 'ലോകഃ - ചാപ്റ്റര്‍ 1, ചന്ദ്ര'യുടെ ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു. രണ്ട് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണ്.
ട്രെയ്‌ലറിലെ കളര്‍ കോംബിനേഷനും ഫ്രെയ്മുകളും മലയാള സിനിമ തന്നെയാണോ എന്നുപോലും തോന്നിപ്പിക്കുന്നതാണ്. മാത്രമല്ല ട്രെയ്‌ലറിന്റെ അവസാനത്തില്‍ കാണിക്കുന്ന കൈ ആണ് ഇപ്പോള്‍ പ്രേക്ഷകരെ കണ്‍ഫ്യൂഷനിലാക്കുന്നത്. കല്യാണി പ്രിയദര്‍ശനും നസ്ലനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഉണ്ടോ എന്നാണ് ചോദ്യം. ട്രെയ്‌ലറിന്റെ അവസാനത്തില്‍ കാണിക്കുന്ന കൈ മമ്മൂട്ടിയുടേതാണെന്ന് ആരാധകര്‍ ഉറപ്പിച്ചു പറയുന്നു.
അതേസമയം ദുല്‍ഖര്‍ സല്‍മാനും ടൊവിനോ തോമസും ലോകയില്‍ കാമിയോ വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. അവരില്‍ ഒരാളുടെ കൈ ആയിരിക്കും അതെന്നാണ് മറ്റു ചിലരുടെ പ്രവചനം. ലോകയുടെ സെറ്റില്‍ മമ്മൂട്ടി പോകുകയും ഏതാണ്ട് രണ്ട് മണിക്കൂറോളം അവിടെ തങ്ങുകയും ചെയ്തിട്ടുണ്ട്. ഇക്കാരണം കൊണ്ട് കൂടിയാണ് മമ്മൂട്ടി ലോകയില്‍ ഉണ്ടാകുമെന്ന പ്രവചനം.

നാല് ഭാഗങ്ങളുള്ള ഒരു സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സ് ആയാണ് 'ലോകഃ' എത്തുന്നത്. ആദ്യ ഭാഗമായ 'ചന്ദ്ര'യില്‍ ചന്ദ്ര എന്ന സൂപ്പര്‍ ഹീറോ വേഷം ചെയ്തിരിക്കുന്നത് കല്യാണി പ്രിയദര്‍ശന്‍ ആണ്. ഡൊമിനിക് അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. നിമിഷ് രവിയാണ് ഛായാഗ്രഹണം. സംഗീതം ജേക്‌സ് ബിജോയ്. ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും നിര്‍ണായക വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ഓഗസ്റ്റ് 28 നു ചിത്രം തിയറ്ററുകളിലെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :