അനുബന്ധ വാര്‍ത്തകള്‍
- ഹൃദയംകൊണ്ട് ഒരുക്കിയ സിനിമയെന്ന് മോഹന്‍ലാല്‍; അതിഥി വേഷത്തില്‍ മീര ജാസ്മിനും ബേസില്‍ ജോസഫും?
- Hridayapoorvam Official Teaser: 'നിനക്ക് ഫഫയെ മാത്രമ്രേ അറിയൂ?'; ചിരിപ്പിച്ച് 'ഹൃദയപൂര്‍വ്വം' ടീസര്‍, ഓണം ലാലേട്ടന് തൂക്കുമോ?
- Soubin Shahir: 'ചിലപ്പോഴൊക്കെ സിനിമ സ്വപ്നം കാണുന്നതിനും അപ്പുറം ആണ്...': സൗബിൻ ഷാഹിർ
- Swasika Vijay: 'ഇപ്പോൾ എനിക്ക് രാം ചരണിന്റെ അമ്മ ആകേണ്ട ആവശ്യമില്ല': ബിഗ് ബജറ്റ് സിനിമ വേണ്ടെന്ന് വെച്ചെന്ന് സ്വാസിക
- Diya Krishna: കുഞ്ഞിന്റെ മുഖം സെപ്തംബർ 5ന് കാണിക്കുമെന്ന് ദിയ; ഇത്രെ ഹൈപ്പ് എന്തിനെന്ന് വിമർശനം
Hridayapoorvam: റിലീസിനു രണ്ട് ദിവസം മാത്രം, ട്രെയ്ലര് ഇതുവരെ ഇറക്കിയില്ല; 'ഹൃദയപൂര്‍വ്വം' പ്രൊമോഷനില്‍ ആരാധകര്‍ക്കു അതൃപ്തി
'ഹൃദയപൂര്‍വ്വ'ത്തിന്റെ ട്രെയ്ലര് ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഓണ്‍ലൈന്‍ ബുക്കിങ് ഇന്നുമുതല്‍ ആരംഭിക്കുകയാണ്
Hridayapoorvam: മോഹന്‍ലാലിനെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത 'ഹൃദയപൂര്‍വ്വം' വ്യാഴാഴ്ച (ഓഗസ്റ്റ് 28) തിയറ്ററുകളിലെത്തുകയാണ്. മോഹന്‍ലാല്‍-സത്യന് അന്തിക്കാട് കൂട്ടുകെട്ടില്‍ മികച്ചൊരു കുടുംബചിത്രം കാണാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ പ്രൊമോഷന് തണുപ്പന്‍ മട്ടിലാണ് പോകുന്നതെന്ന് ആരാധകര്‍ക്കു പരാതി.
'ഹൃദയപൂര്‍വ്വ'ത്തിന്റെ ട്രെയ്ലര് ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഓണ്‍ലൈന്‍ ബുക്കിങ് ഇന്നുമുതല്‍ ആരംഭിക്കുകയാണ്. എന്നിട്ടും ട്രെയ്ലര് പോലും ഇല്ലാത്തത് മോശമായെന്നാണ് ആരാധകരുടെ പരാതി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിനെ മെന്‍ഷന്‍ ചെയ്താണ് തണുപ്പന്‍ പ്രൊമോഷനെതിരെ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പരാതിപ്പെടുന്നത്.
തിരക്കഥയും സംഭാഷണവും സോനു ടി.പിയുടേത്. സത്യന് അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യന് (കഥ), അനൂപ് സത്യന് (അസോസിയേറ്റ് ഡയറക്ടര്‍) എന്നിവരും ഹൃദയപൂര്‍വ്വത്തിന്റെ ഭാഗമാണ്. അനു മൂത്തേടത്താണ് ക്യാമറ. മാളവിക മോഹനന് ആണ് നായിക. സംഗീത് പ്രതാപ്, സംഗീത, സിദ്ദിഖ്, ലാലു അലക്സ്, നിഷാന്‍, ബാബുരാജ്, ജനാര്ദ്ദനന് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.
അടുത്ത ലേഖനം