ഗർഭിണിയായ ഭാര്യയുമായി വഴക്കിട്ടു, മകനെ വലിച്ചെറിഞ്ഞു- ജാക്കി ചാന്റെ മറ്റൊരു മുഖം

അപർണ| Last Modified ഞായര്‍, 2 ഡിസം‌ബര്‍ 2018 (10:27 IST)
ആക്ഷൻ സ്റ്റാർ ജാക്കി ചാന്റെ കഥകളാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. പ്രശസ്തിയുടെ കൊടുമുടി കീഴടക്കിയവർക്ക് ഒരുപാട് കഥകൾ പറയാനുണ്ടാകും. എന്നാൽ, ചില കഥകൾ അവിശ്വസനീയം എന്നും തോന്നാം. അത്തരം കഥയാണ് ജാക്കി ചാനും പറയാനുള്ളത്.

തന്റെ 64-ആം വയസിലും ലോകത്ത് ജാക്കി ചാന്‍ താരമാണ്. ജാക്കി ചാന്റെ ആത്മകഥ ഉടൻ തന്നെ പുറത്തിറങ്ങും. ഡിസംബര്‍ നാലിന് പുറത്തുറങ്ങാനിരിക്കുന്ന ‘നെവര്‍ ഗ്രോ അപ്പ്’ എന്ന ആത്മകഥയിലൂടെ താരം നടത്തിയിരിക്കുന്ന വെളിപ്പെടുത്തലാണ് ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്.

സാധാരണ കുടുംബത്തില്‍ പിറന്ന ജാകി ചാന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായി വളര്‍ന്നതിനു പിന്നില്‍ നിശ്ചയദാര്‍ഢ്യവും കഠിനാദ്ധ്വാനവും ആയിരുന്നു. എന്നാല്‍ ഒരു കാലത്ത് സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ചിരുന്ന പണം മുഴുവന്‍ ചെലവഴിച്ചിരുന്നത് പെണ്ണിനും ചൂത് കളിക്കാനും വേണ്ടിയാണെന്ന് തുറന്നു പറയുകയാണ് ആത്മകഥയില്‍ ജാക്കി ചാന്‍.

കുടുംബജീവിതത്തിനിടയിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഭാര്യയെ ഉപദ്രവിച്ചിരുന്നുവെന്നും വെളിപ്പെടുത്തി. ലിന്നുമായി നേരത്തെ പ്രണയത്തിലായിരുന്നുവെന്നും അവര്‍ ഗര്‍ഭിണിയായതിന് ശേഷമാണ് അവരെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഗര്‍ഭിണിയായിരുന്നിട്ട് പോലും അന്ന് ലിന്നിന് വേണ്ട പരിചരണം താന്‍ നല്‍കിയിരുന്നില്ലെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

ലിന്‍ ഗര്‍ഭിണിയായിരുന്ന സമയത്ത് താന്‍ മിക്കപ്പോഴും ലൊക്കേഷനിലായിരുന്നുവെന്നും ഒരിക്കല്‍ പോലും ലിന്നിനെ കാണാനായി പോയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. തന്റെ പണമാണ് അവളുടെ ലക്ഷ്യമെന്നായിരുന്നു ചില സുഹൃത്തുക്കള്‍ പറഞ്ഞത്. ഇതോടെയാണ് അവരെ അവിശ്വസിച്ചത്. അന്ന് അത് വിശ്വസിച്ച് മറ്റൊരു ബന്ധത്തിലേക്ക് പോവുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു

എല്ലാ രാത്രികളിലും സുന്ദരികളായ പെണ്‍കുട്ടികളോടോപ്പം കിടക്ക പങ്കിടുന്നതായിരുന്നു ഒരു കാലത്തെ ഏറ്റവും വലിയ ആനന്ദമെന്ന് ജാക്കി ആത്മകഥയില്‍ പറയുന്നു. ആ അവസരങ്ങളിൽ കൂടെ കിടന്നിരുന്ന പെൺകുട്ടികളുടെ പേര് പോലും ഓർമയില്ലെന്നും ചോദിച്ചിരുന്നില്ലെന്നും ജാക്കി ചാൻ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :