‘അടുത്ത ചിത്രം മോഹൻലാൽ എന്ന കം‌പ്ലീറ്റ് ആക്ടറിനൊപ്പം‘- അരുൺ ഗോപി പറയുന്നു

അപർണ| Last Modified ഞായര്‍, 2 ഡിസം‌ബര്‍ 2018 (12:23 IST)
പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടവുമായി വീണ്ടും ഒന്നിക്കുന്നു. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന് നടന്നു. പ്രണവ് മോഹന്‍ലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം അരുണ്‍ഗോപി മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്.

അരുണ്‍ഗോപിയുടെ ഫെയ്‌സ്ബുക് കുറിപ്പ്:

മോഹന്‍ലാല്‍ എന്ന കംപ്ലീറ്റ് ആക്ടറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിയുക എന്നത് ഏതൊരു സംവിധായകന്റെയും സ്വപ്‌നമാണ്. എനിക്കത് ലഭിച്ചിരിക്കുന്നു. അടുത്ത ചിത്രം അദ്ദേഹത്തിനൊപ്പമുള്ളതാണ്. ടോമിച്ചന്‍ മുളകു പാടവുമായി വീണ്ടുമൊന്നിക്കാന്‍ കഴിഞ്ഞതും വലിയ സന്തോഷമാണ്. ആന്റണി ചേട്ടനും നന്ദി പറയുന്നു. നോബിള്‍ ജേക്കബിനെക്കുടാതെ ഈ പ്രോജക്ടിനെക്കുറിച്ച് പറയാന്‍ പോലും സാധിക്കില്ല. എല്ലാവര്‍ക്കും നന്ദിഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :