'എന്റെ ബിഗ് ബ്രോ';സുരേഷ് ഗോപി കണ്ട സന്തോഷത്തില്‍ നടി രാധിക

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2022 (08:58 IST)
ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ റസിയ എന്ന കഥാപാത്രം അവതരിപ്പിച്ച് സിനിമ പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് രാധിക. വിവാഹശേഷം അഭിനയ ജീവിതത്തിന് ചെറിയ ഇടവേള എടുത്തിരുന്ന താരം തിരിച്ചുവരവിന് ഒരുങ്ങുകയാണ്.നടി രാധിക വര്‍ഷങ്ങളായി യുഎഇയിലാണ് താമസിക്കുന്നത്.മഞ്ജു വാര്യരുടെ ബഹുഭാഷാ ചിത്രമായ ആയിഷയിലൂടെ നടി മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയെ കണ്ട സന്തോഷത്തിലാണ് നടി.

'നിങ്ങളുടെ കണ്ണുകള്‍ കൊണ്ട് ചിരിക്കുക, ആത്മാവ് കൊണ്ട് കെട്ടിപ്പിടിക്കുക, ഹൃദയം കൊണ്ട് പുഞ്ചിരിക്കുക -എന്റെ ബിഗ് ബ്രോ സുരേഷ് ഏട്ടനോടൊപ്പം'- രാധിക കുറിച്ചു.

സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പാപ്പന്‍ ആദ്യ ദിനത്തില്‍ തുടങ്ങിയ കുതിപ്പ് അവസാനിക്കുന്നില്ല. പ്രദര്‍ശനത്തിനെത്തി 10 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 30. 43 കോടിയാണ് സിനിമ സ്വന്തമാക്കിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :