പൊരിവെയിലത്ത് ഗ്രൗണ്ടിലായിരുന്നു ആക്ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്തത് - എഡ്ഡിയാകാൻ മമ്മൂട്ടി ചെയ്തത്

എഡ്ഡിക്കായി മമ്മൂട്ടി മെലിഞ്ഞു, കോളജ് ഗ്രൗണ്ടിലെ വെയിലത്തായിരുന്നു 12 ദിവസം ഷൂട്ടിംഗ്!

aparna| Last Modified വെള്ളി, 8 ഡിസം‌ബര്‍ 2017 (15:30 IST)
സോഷ്യൽ മീഡിയകളിൽ ഇപ്പോൾ 'എഡ്ഡി' തരംഗമാണ്. മമ്മൂട്ടി ആരാധകർക്കും ഇപ്പോൾ പറയാൻ ഒരൊറ്റ പേരേ ഉള്ളു 'എഡ്വൊർഡ് ലിവിംഗ്സ്റ്റൺ'. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമായ മാസ്റ്റർപീസിലെ മെഗാസ്റ്റാറിന്റെ കഥാപാത്രമാണ് എഡ്ഡി.

ആറു ഫൈറ്റ് മാസ്റ്റർമാരുള്ള
ആദ്യ മലയാള ചിലപ്പോൾ മാസ്റ്റർ പീസായിരിക്കുമെന്ന് സംവിധായകൻ തന്നെ പറയുന്നുണ്ട്. കനൽ കണ്ണൻ, സ്റ്റണ്ട് സിൽവ, സ്റ്റണ്ട് ശിവ, സിരുത്തൈ ഗണേഷ്, ജോളി ബാസ്റ്റിൻ, മാഫിയ ശശി എന്നിവരാണ് മാസ്റ്റർപീസിലെ എഡ്ഡിയെ അടിയും ഇടിയും പഠിപ്പിച്ചത്.

കഥാപാത്രത്തിനായി കൂടുതലൊന്നും മമ്മൂക്ക ചെയ്തിട്ടില്ലെന്നും കുറച്ചധികം മെലിഞ്ഞിട്ടുണ്ടെന്നും അജയ് പറയുന്നു. നല്ല വെയിലത്തു കോളജ് ഗ്രൗണ്ടിൽ 12 ദിവസം വരെയെടുത്താണ് ചിത്രത്തിന്റെ ഫൈറ്റ് സീനുകൾ ചെയ്തത്. ഉണ്ണി മുകുന്ദൻ, പൂനം ബജ്പ തുടങ്ങി വൻ താരനിര തന്നെയാണ് ചിത്രത്തിലു‌ള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :