12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ മകള്‍, ജനിച്ചപ്പോള്‍ ഒരു കിലോ പോലും ശരീരഭാരം ഇല്ല, നടി ലക്ഷ്മിപ്രിയ പറയുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 7 ജൂണ്‍ 2022 (14:48 IST)
നടി ലക്ഷ്മിപ്രിയ ബിഗ് ബോസ് നാലാം സീസണിലെ മത്സരാര്‍ത്ഥിയാണ്. ഇക്കഴിഞ്ഞ ദിവസം മത്സരാര്‍ത്ഥികളുടെ വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. മകള്‍ സ്‌കൂളില്‍ പോയി തുടങ്ങിയോ എന്ന് ലക്ഷ്മിപ്രിയ നേരത്തെ ചോദിച്ചതിന് മകള്‍ സ്‌കൂളില്‍ പോകുന്ന ദൃശ്യങ്ങള്‍ ലാല്‍ കാണിച്ചുകൊടുത്തു.

മകളുടെ ജനനത്തെ കുറിച്ചുള്ള ചില കാര്യങ്ങള്‍ കൂടി ലക്ഷ്മിപ്രിയ പങ്കുവെച്ചു. 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ മകളാണ് മാതംഗി എന്ന് നടി പറഞ്ഞു.ആറ് മാസം കഴിഞ്ഞപ്പോള്‍ ജനിച്ച അവളെ ഒത്തിരി പ്രാര്‍ഥനകളിലൂടെയും മറ്റുമാണ് ജീവിതത്തിലേക്ക് കൊണ്ട് വന്നത്. ജനിച്ചപ്പോള്‍ ഒരു കിലോ പോലും ശരീരഭാരം ഇല്ലായിരുന്നു. മകള്‍ സ്‌കൂളില്‍ പോകുന്നുണ്ടെന്നും അവള്‍ സുഖമായിരിക്കുന്നുവെന്നും മോഹന്‍ലാല്‍ ലക്ഷ്മിപ്രിയയോട് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :