കുഞ്ചാക്കോ ബോബന്റെ ഡാന്‍സ് മാത്രമല്ല ഷൈന്‍ ടോം ചാക്കോയുടെ പാട്ടും വൈറല്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 ഓഗസ്റ്റ് 2022 (10:10 IST)
കുടുക്ക് 2025 റിലീസിനായി കാത്തിരിക്കുകയാണ് കൃഷ്ണശങ്കര്‍. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഇടയില്‍ പകര്‍ത്തിയ രസകരമായ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഓഗസ്റ്റ് 25നാണ് റിലീസ്.
ലിന്റോ കുര്യന്‍ കട്ട് ചെയ്ത് 01:35 മിനിറ്റ് ഡ്യൂറേഷനില്‍ കുടുക്കിന്റെ ട്രെയ്ലര്‍ ഉടന്‍ പുറത്തുവരും.അള്ള് രാമചന്ദ്രന് ശേഷം സംവിധായകന്‍ ബിലഹരി രാജും കൃഷ്ണശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ 2025ല്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :