'കുടുക്ക് 2025' ഒടിടി റിലീസിന് തയ്യാര്‍, ഇന്ന് സൈന പ്ലേയില്‍ കാണാം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 24 നവം‌ബര്‍ 2023 (11:35 IST)
കൃഷ്ണശങ്കറും ദുര്‍ഗ കൃഷണയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'കുടുക്ക് 2025' ഒടിടി റിലീസിന് തയ്യാര്‍.അള്ള് രാമചന്ദ്രന് ശേഷം സംവിധായകന്‍ ബിലഹരി രാജും കൃഷ്ണശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ 2025ല്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. സൈന പ്ലേയിലൂടെ ഇന്ന് വൈകുന്നേരം 6ന് സ്ട്രീമിംഗ് ആരംഭിക്കും.
ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലോക്ക് ഡൗണ്‍ സമയത്ത് എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥ കൂടിയാണിത്.
2022 ഓഗസ്റ്റ് 25ന് തിയറ്ററില്‍ എത്തിയ ചിത്രമാണ് കുടുക്ക്. ഒരു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ഒടിടിയില്‍ എത്താന്‍ പോകുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :