1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kodathi samaksham Balan vakkeel trailer

കോമഡിയും ആക്ഷനും ചേർത്തിണക്കി കോടതി സമക്ഷം ബാലൻ വക്കീൽ; ട്രെയിലർ ഏറ്റെടുത്ത് ആരാധകർ

കോടതി സമക്ഷം ബാലൻ വക്കീൽ
ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്‌ത ‘കോടതി സമക്ഷം ബാലന്‍ വക്കീലി’ന്റെ ട്രെയിലർ റിലീസ് ചെയ്‌തു. സോഷ്യൽ മീഡിയയിൽ ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. കോമഡിയും ആക്ഷനും ചേർത്തിണക്കിക്കൊണ്ടാണ് ട്രെയിലർ വന്നിരിക്കുന്നത്.
 
ചിത്രത്തില്‍ വിക്കുള്ള അഭിഭാഷകനായിട്ടാണ് ദിലീപ് എത്തുന്നത്. മോഹന്‍‌ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം വില്ലന് ശേഷം ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീൽ‍. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
 
പാസഞ്ചര്‍ എന്ന സിനിമയ്‌ക്ക് ശേഷം ദിലീപ് വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണിത്.
അടുത്ത ലേഖനം
അമുദവനെ ‘പഠിപ്പിച്ച’ സാധന, താരജാഡയില്ലാതെ അനുകരിക്കുന്ന മമ്മൂട്ടി!