അനുബന്ധ വാര്‍ത്തകള്‍
- Vivek Oberoi: ഐശ്വര്യ റായുമായി പ്രണയം, സൽമാൻ ഖാൻ ഇല്ലാതാക്കിയ സിനിമ കരിയർ, പക്ഷേ വിവേക് ഒബ്റോയ് ഇന്ന് 1200 കോടിയുടെ സ്വത്തുക്കൾക്ക് ഉടമ
- സിനിമയിൽ നിന്ന് ഇടവേളയെടുക്കാൻ കരുതിയതാണ്, എന്നാൽ ഇനിയൊരു 10 വർഷം കൂടിയല്ലെ ഉള്ളു, ചിലപ്പോൾ നാളെ മരിച്ചാലോ: അമിർ ഖാൻ
- ബിഷ്ണോയിയും വധഭീഷണിയുമെല്ലാം വെറും നാടകം? പാട്ട് ഹിറ്റാക്കാനുള്ള അടവ്
- സൽമാൻ ഖാനെ വിടാതെ ലോറൻസ് ബിഷ്ണോയിയും സംഘവും, നാലാം തവണയും വധഭീഷണി
- സൽമാൻ ഖാന് പിന്നാലെ ഷാരൂഖ് ഖാനും വധഭീഷണി
ഖാൻമാർ വീണ്ടും ഒന്നിക്കുന്നു, സ്ഥിരീകരിച്ച് ആമിർ ഖാൻ; ബോക്സ് ഓഫീസിന്റെ കാര്യത്തിൽ തീരുമാനമാകും
ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും ആമിർ ഖാനും സ്വന്തമായി ബോക്സ്ഓഫീസിൽ റെക്കോർഡുകളുണ്ട്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കവര്‍ന്ന മൂവരും ഒന്നിച്ച് ഒരു ചിത്രത്തിലെത്താന്‍ ആഗ്രഹിക്കാത്ത ആരാധകരുണ്ടാവില്ല. ഇപ്പോഴിതാ ഇക്കാര്യം സംബന്ധിച്ച് ഒരു സൂചനയുമായി എത്തിയിരിക്കുകയാണ് നടന് ആമിര്ഖാന്. മൂവരും ഒരുമിക്കുന്ന സിനിമ ഉടന്‍ സംഭവിക്കുമെന്ന് തീര്‍ച്ചപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
അടുത്തിടെ സൗദി അറേബ്യയില്‍ നടന്ന റെഡ് സീ ചലച്ചിത്രമേളയില്‍ ആമിര്‍ ഖാനെ ആദരിച്ചിരുന്നു. അവിടെവെച്ച് ഖാന്മാര് ഒന്നിച്ചുള്ള ചിത്രത്തിന്റെ സാധ്യതയെ കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം മൂവരും ഒന്നിക്കുന്ന ചിത്രത്തെ സംബന്ധിച്ച ആശയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതികരിച്ചത്. ഉടനെ തന്നെ ഒരു നല്ല തിരക്കഥ ലഭിക്കുമെന്നും ഏറെക്കാലമായി കാത്തിരുന്ന ആ കൂടിച്ചേരല്‍ സംഭവിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ആമിര്ഖാന് പറഞ്ഞു.
"ആറ് മാസം മുമ്പ് ഷാരൂഖും സല്‍മാനുമൊത്ത് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. മൂവരും ഒന്നിച്ചൊരു ചിത്രം അഭിനയിച്ചില്ലെങ്കില്‍ അത് വളരെ സങ്കടകരമായ കാര്യമായിരിക്കുമെന്ന് പറഞ്ഞ് ഞാനാണ് ഈ വിഷയം ഞങ്ങള്‍ക്കിടയില്‍ അവതരിപ്പിച്ചത്. ഒരു സിനിമയില്‍ ഒന്നിക്കാന്‍ അവര്‍ക്ക് രണ്ടു പേര്‍ക്കും ഒരുപോലെ സമ്മതമായിരുന്നു. അതെ നമ്മളൊന്നിച്ച് ഒരു സിനിമ ചെയ്യണമെന്ന് ഇരുവരും എന്നോട് പറഞ്ഞു. അത് ഉടന്‍ തന്നെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു"- ആമിര്‍ ഖാന് പറഞ്ഞു.