കെജിഎഫ്, കെജിഎഫ്2, സലാര്‍...ഹോംബാലെ ഫിലിംസിന്റെ അടുത്ത സിനിമ, പ്രധാന അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 20 മാര്‍ച്ച് 2024 (10:06 IST)
ഇന്ത്യന്‍ സിനിമാലോകം ഒരുപോലെ കാത്തിരിക്കുകയാണ് കാന്താര ചാപ്റ്റര്‍ 1 റിലീസിനായി.കാന്താരയുടെ പ്രീക്വലിന്റെ ഫസ്റ്റ് ലുക്കും ടീസറും അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ നവംബറില്‍ പുറത്തിറക്കിയതാണ്. ഗംഭീര ദൃശ്യ അനുഭവം തന്നെ സിനിമ വാഗ്ദാനം ചെയ്യുന്നുണ്ട്. 2023 ഡിസംബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിച്ചിരിക്കുന്നു. ഇപ്പോഴും ഷൂട്ടിംഗ് തുടരുകയാണ്. ഇപ്പോഴിതാ ഒരു അപ്‌ഡേറ്റ് നിര്‍മ്മാതാക്കള്‍ കൈമാറിയിരിക്കുകയാണ്.

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കും മുമ്പ് തന്നെ ഒടിടി അവകാശം വന്‍ തുകയ്ക്കാണ് വിറ്റുപോയി എന്നാണ് വിവരം.ആമസോണ്‍ പ്രൈം വീഡിയോസ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.ആമസോണ്‍ പ്രൈം വീഡിയോസിന്റെ 2024 ലെ പരിപാടികള്‍ അവതരിപ്പിക്കുന്ന വേദിയിലാണ് ഇത് വെളിപ്പെടുത്തിയത്.

ഋഷഭ് ഷെട്ടി വേദിയിലുണ്ടായിരുന്നു. വന്‍ തുകയ്ക്കാണ് ചിത്രം ആമസോണ്‍ പ്രൈം വീഡിയോ എടുത്തത് എന്നാണ് വിവരം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :