മൂന്ന് 600 കോടി ക്ലബ്ബ് ചിത്രങ്ങള്‍, ഈ നേട്ടത്തില്‍ എത്തുന്ന ഏക ദക്ഷിണേന്ത്യന്‍ നടനായി പ്രഭാസ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 1 ജനുവരി 2024 (12:27 IST)
പ്രഭാസിന്റെ സലാര്‍ പ്രദര്‍ശനം തുടരുകയാണ്.കന്നഡ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കിയ സിനിമ കളക്ഷന്റെ കാര്യത്തില്‍ പുതിയൊരു റെക്കോര്‍ഡുകള്‍ കൂടി സ്ഥാപിച്ചിരിക്കുകയാണ്.

റിലീസ് ചെയ്ത് 10 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആഭ്യന്തര ബോക്സ് ഓഫീസില്‍ 350 കോടി ക്ലബ്ബിലേക്ക് അടുക്കുന്നു .സലാര്‍ ആദ്യ ആഴ്ചയില്‍ 308 കോടി നേടി, രണ്ടാം വെള്ളിയാഴ്ച 9.62 കോടി രൂപയും രണ്ടാം ശനിയാഴ്ച 12.55 കോടി രൂപയും രണ്ടാം ഞായറാഴ്ച 14.50 കോടി രൂപയും ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്നും നേടി.ചിത്രത്തിന്റെ ആകെ ആഭ്യന്തര കളക്ഷന്‍ 344.67 കോടി രൂപയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :