അന്യഭാഷാ ചിത്രങ്ങള്‍ ഭരിക്കുന്ന കേരളക്കര! നേട്ടം ഉണ്ടാക്കിയ 10 സിനിമകള്‍

Rajinikanth Yash vijay
കെ ആര്‍ അനൂപ്| Last Modified വെള്ളി, 2 ഫെബ്രുവരി 2024 (12:09 IST)
Rajinikanth Yash vijay
മലയാള ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന അതേ സ്വീകാര്യത അന്യഭാഷ ചിത്രങ്ങള്‍ക്കും മോളിവുഡില്‍ നിന്നും കിട്ടാറുണ്ട്. കേരള ബോക്‌സ് ഓഫീസില്‍നിന്ന് പണംവാരിയ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താലും ബാഹുബലി 2,കെജിഎഫ് 2,ലിയോ, ജയിലര്‍ ഉള്‍പ്പെടെയുള്ള അന്യഭാഷ മുന്നിലുണ്ട്.കേരള ബോക്‌സ് ഓഫീസ് കളക്ഷനില്‍ മികച്ച ഓപ്പണിങ് ലഭിച്ചിരിക്കുന്നത് വിജയിയുടെ ലിയോയാണ്.

മറുഭാഷ സിനിമകളുടെ കളക്ഷന്‍ റെക്കോര്‍ഡ് എടുക്കുമ്പോള്‍ കേരളത്തില്‍ മൂന്നാം സ്ഥാനത്താണ് ലിയോ.60.05 കോടി രൂപയാണ് വിജയ് ചിത്രം ഇവിടെ നിന്ന് മാത്രം നേടിയത്. കേരള ബോക്‌സ് ഓഫീസില്‍ അന്യഭാഷ ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്ത് പ്രഭാസിന്റെ ബാഹുബലി2 ആണ്.

74.50 കോടി കേരളക്കരയില്‍ നിന്ന് ചിത്രം നേടി.കെജിഎഫ് 2 68.50 കോടി രൂപ മലയാളക്കരയില്‍ നിന്ന് സ്വന്തമാക്കി.

രജനികാന്തിന്റെ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ജയിലര്‍ ആണ് നാലാം സ്ഥാനത്ത്.കേരളത്തില്‍ നിന്ന് 57.70 കോടി സ്വന്തമാക്കാന്‍ ചിത്രത്തിനായി.അവതാര്‍ ദ വേ ഓഫ് വാട്ടറാണ് തൊട്ടടുത്ത സ്ഥാനത്ത് എത്തി.40.25 കോടി രൂപ നേടാന്‍ സിനിമയ്ക്കായി.
ALSO READ:
വാലിബന് മേലെ പറക്കാന്‍ ഭ്രമയുഗം, ഓപ്പണിങ് കളക്ഷനില്‍ പുതുചരിത്രം രചിക്കാന്‍ മമ്മൂട്ടി

കമല്‍ഹാസന്റെ വിക്രം 40.10 കോടി രൂപ നേടി,ആര്‍ആര്‍ആര്‍ 25.50 കേരളത്തില്‍ നിന്ന് നേടിയത്.പൊന്നിയിന്‍ സെല്‍വന്‍ ഒന്ന് 24.18 കോടി സ്വന്തമാക്കി എട്ടാം സ്ഥാനത്ത് എത്തി.വിജയ്‌യുടെ ബിഗില്‍ ആകെ 19.50 കോടി രൂപ നേടി കേരളത്തില്‍ ഒമ്പതാമതാണ്. വിക്രമിന്റെ ഐ ആകെ 19.30 കോടി നേടി പത്താമതും എത്തി.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :