രേണുക വേണു|
Last Modified വെള്ളി, 2 ഫെബ്രുവരി 2024 (10:26 IST)
Malaikottai Vaaliban OTT Release: മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ ഫെബ്രുവരി അവസാനത്തോടെ ഒടിടിയില്‍ എത്തിയേക്കും. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറാണ് ഒടിടി അവകാശം നേടിയിരിക്കുന്നതെന്നും ഒടിടി പ്ലേ റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍ തുകയ്ക്കാണ് ഹോട്ട് സ്റ്റാര്‍ വാലിബന്‍ സ്വന്തമാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജനുവരി 25 നാണ് മലൈക്കോട്ടൈ വാലിബന്‍ റിലീസ് ചെയ്തത്. ആദ്യദിനം മുതല്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചത്. അതുകൊണ്ട് തന്നെ ബോക്‌സ്ഓഫീസില്‍ പ്രതീക്ഷിച്ച പോലെ വിജയമാകാന്‍ ചിത്രത്തിനു സാധിച്ചില്ല. 50 കോടിയിലേറെ ചെലവിലാണ് വാലിബന്റെ ചിത്രീകരണം പൂര്‍ത്തിയായത്. എന്നാല്‍ ഇതുവരെ 30 കോടിയില്‍ താഴെ മാത്രമേ ചിത്രത്തിന്റെ കളക്ഷന്‍ എത്തിയിട്ടുള്ളൂ.
അതേസമയം ഒന്നാം ഭാഗം പരാജയമാണെങ്കിലും രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മലൈക്കോട്ടൈ വാലിബന്‍ രണ്ടാം ഭാഗം കുറച്ചുകൂടി വലുതായിരിക്കും. കഥാപാത്രങ്ങളും വലുത് തന്നെ. മലൈക്കോട്ടൈ വാലിബന്‍ ഒന്നാം ഭാഗത്തിലെ പോലെ തന്നെ ഇന്ത്യന്‍ ഭൂപ്രദേശം തന്നെയായിരിക്കും ചിത്രത്തിന്റെ പശ്ചാത്തലമെന്നും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു. ഇപ്പോഴത്തെ ഡീഗ്രേഡിങ്ങോ ബോക്സ്ഓഫീസിലെ മോശം പ്രകടനമോ വാലിബന്റെ രണ്ടാം ഭാഗത്തെ ബാധിക്കില്ലെന്ന് നിര്‍മാതാവ് ഷിബു ബേബി ജോണും പറഞ്ഞു. ആദ്യ ഭാഗത്തെ പോലെ വലിയൊരു ക്യാന്‍വാസില്‍ തന്നെയായിരിക്കും രണ്ടാം ഭാഗവും പ്രേക്ഷകരിലേക്ക് എത്തുക.