ബറോസിന് വേണ്ടി സംഗീതം ഒരുക്കുന്ന 18-കാരന്‍,ലിഡിയന്‍ നാദസ്വരം ഒരു സംഭവം തന്നെ! വീഡിയോ കണ്ടില്ലേ?

Barroz
കെ ആര്‍ അനൂപ്| Last Modified വെള്ളി, 2 ഫെബ്രുവരി 2024 (10:26 IST)
Barroz
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് റിലീസ് ഈ വര്‍ഷം തന്നെ ഉണ്ടാകും. അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുന്ന ആരാധകരുടെ മുന്നിലേക്ക് സിനിമയെ കുറിച്ചുള്ള ഒരു വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ റെക്കോര്‍ഡിങ് ഈ അടുത്താണ് നടന്നത്.18-കാരന്‍ ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. സിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചതിലുള്ള സന്തോഷം ലിഡിയന്‍ തന്നെ പങ്കുവെച്ചിരിക്കുകയാണ്.

അമേരിക്കന്‍ റിയാലിറ്റി ഷോയായ ദ വേള്‍ഡ് ബെസ്റ്റില്‍ പങ്കെടുക്കുകയും അതില്‍ വിജയിക്കുകയും ചെയ്ത വ്യക്തിയാണ് ലിഡിയന്‍ നാദസ്വരം.ഓര്‍ക്കസ്ട്രല്‍ റെക്കോര്‍ഡിങ് ആണ് ബറോസിന് വേണ്ടി ചെയ്തത്. ഇതിന്റെ ഒരു വീഡിയോ ലിഡിയന്‍ തന്നെ പങ്കുവെച്ചിട്ടുണ്ട്.

ലോകത്തിലെ എല്ലാ സംഗീത പ്രേമികള്‍ക്കും സംഗീത സംവിധായകര്‍ക്കും മഹാന്മാരായ സംഗീതജ്ഞരോടുമുള്ള തന്റെ സ്‌നേഹവും ബഹുമാനവും അറിയിക്കുന്നു എന്ന് കൂടി ലിഡിയന്‍ എഴുതിയിട്ടുണ്ട്.
2024 മാര്‍ച്ച് 28നാണ് സിനിമ ബിഗ് സ്‌ക്രീനുകളില്‍ എത്തുന്നത്.2019 ഏപ്രില്‍ ആണ് സിനിമ പ്രഖ്യാപിച്ചത്. ഒഫീഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് നടന്നു. 170 ദിവസത്തോളം ചിത്രീകരണം ഉണ്ടായിരുന്നു. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

പാസ് വേഗ, റാഫേല്‍ അമാര്‍ഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു.ഹോളിവുഡിലെ പ്രശസ്തനായ സംഗീതജ്ഞന്‍ മാര്‍ക്ക് കിലിയന്‍ ബറോസ് സംവിധായകന്‍ ടി കെ രാജീവ്കുമാര്‍ തുടങ്ങിയവരും ഈ 3 ഡി ചിത്രത്തിന്റെ ഭാഗമാണ്







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :