‘എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണം’ ; ലിനുവിന്റെ അമ്മയെ വിളിച്ച് മമ്മൂട്ടി, മമ്മൂക്കയുടെ വാക്കുകള്‍ ധൈര്യം നൽകുന്നുവെന്ന് സഹോദരൻ

Last Updated: ചൊവ്വ, 13 ഓഗസ്റ്റ് 2019 (15:17 IST)
പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തെ കൈപിടിച്ചുയർത്താൻ നാടൊട്ടുക്കും രംഗത്തിറങ്ങിയിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങി മരണപ്പെട്ട ലിനുവിന് ആദരാഞ്ജലികൾ നേർന്ന് മമ്മൂട്ടി നേരത്തേ രംഗത്തെത്തിയിരുന്നു.

ലിനുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച ശേഷമായിരുന്നു മമ്മൂട്ടി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണില്‍ വിളിച്ചാണ് മമ്മൂട്ടി കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുച്ചേര്‍ന്നത്. ലിനുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്. എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണമെന്നും മമ്മൂട്ടി ലിനുവിന്റെ അമ്മയോട് പറഞ്ഞു.

മമ്മൂട്ടിയെ പോലൊരു വലിയ മനുഷ്യന്റെ വാക്കുകള്‍ കുടുംബത്തിന് ആശ്വാസവും ധൈര്യവും നല്‍കുന്നുവെന്ന് ലിനുവിന്റെ സഹോദരന്‍ പറഞ്ഞു. പ്രളയകാലത്തെ കണ്ണീരോർമായി മാറിയ ലിനുവിന്, അന്യന്റെ ജീവന് വേണ്ടി സ്വജീവൻ വെറ്റിഞ്ഞ മനുഷ്യസ്നേഹിക്ക് ആദരാഞ്ജലികൾ നേർന്ന് നേരത്തേ നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :