പുതിയ സിനിമയുടെ പ്രീ റിലീസ് ചടങ്ങിൽ സാരിയിൽ ഗ്ലാമറസായി കീർത്തി: ചിത്രങ്ങൾ വൈറൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 9 മെയ് 2022 (13:16 IST)
മഹേഷ്‌ബാബു നായകനായി എത്തുന്ന സർക്കാരു
വാരി പാട്ട എന്ന സിനിമയുടെ പ്രീ റിലീസ് ഇവന്റിൽ സാരിയിൽ തിളങ്ങി കീർത്തി സുരേഷ്. തിളങ്ങുന്ന സാരിയിൽ ഗ്ലാമറസായാണ് താരം പ്രത്യക്ഷപ്പെട്ടത്. ഹൈദരാബാദ് വെച്ച് നടന്ന ചടങ്ങിൽ ഹേഷ് ബാബു, കീർത്തി സുരേഷ്, സംവിധായകൻ പരശുറാം എന്നിവര്‍ പങ്കെടുത്തു. മെയ് 12നാണ് ചിത്രത്തിന്റെ റിലീസ്.

കീർത്തിയുടെ ഒൻപതാമത് തെലു‌ങ്ക് സിനിമയാണിത്. കലാവതി എന്ന വേഷത്തിലാണ് താരം ചിത്രത്തിലെത്തുന്നത്.ഭോല ശങ്കർ, ദസറ എന്നിവയാണ് നടിയുടെ മറ്റ് തെലുങ്ക് പ്രോജക്ടുകൾ. മലയാളത്തിൽ ടൊവിനോ തോമസ് നായകനാകുന്ന വാശിയാണ് കീർത്തിയുടെ അടുത്ത ചിത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :