താര വിവാഹം രഹസ്യമായി കഴിഞ്ഞോ ? ഗോസിപ്പുകള്‍ക്ക് മറുപടിയായി നടന്‍ വിക്കി കൗശലിന് പറയാനുള്ളത് ഇതാണ് !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 9 നവം‌ബര്‍ 2021 (16:52 IST)

ബോളിവുഡ് ആരാധകര്‍ കാത്തിരിക്കുന്ന താരവിവാഹമാണ് വിക്കി കൗശലിന്റേയും കത്രീന കൈഫിന്റേയും. ഡിസംബറില്‍ ആകും കല്യാണം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരുടേയും കുടുംബങ്ങള്‍ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി എന്നും കേള്‍ക്കുന്നുണ്ട്. എന്നാല്‍ താരങ്ങള്‍ ഇതിനെക്കുറിച്ചുളള ഒരു കാര്യവും വെളിപ്പെടുത്തിയിട്ടില്ല. അതിനിടെ താര വിവാഹം രഹസ്യമായി കഴിഞ്ഞു എന്നുവരെ വാര്‍ത്തകള്‍ പ്രചരിച്ചു. അതിന് ഒരു അഭിമുഖത്തില്‍ വിക്കി കൗശല്‍ മറുപടി നല്‍കുകയുണ്ടായി.


സമയം വരുമ്പോള്‍ ഞാന്‍ എന്‍ഗേജ്ഡ് ആകും. അതിന് സമയം വരണമെമന്നായിരുന്നു നടന്‍ പറഞ്ഞത്.

അതേസമയം മകളുടെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കില്‍ ആണത്രേ കത്രീനയുടെ അമ്മ. അതിനായി അവര്‍ മുംബൈയിലെത്തിയിട്ടുണ്ട്.അമ്മ സൂസാനെയ്‌ക്കൊപ്പം കത്രീനയുടെ സഹോദരി ഇസബൈല്ലെയുടെ ഷോപ്പിംഗ് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :