എന്റെ പെർഫെക്ട് ബോഡിയുടെ പിന്നിലെ രഹസ്യം അതാണ്, വെളിപ്പെടുത്തി കത്രീന കെയ്ഫ്, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 7 നവം‌ബര്‍ 2019 (18:45 IST)
ശരീര സൗന്ദര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്നയാളാണ് ബോളിവുഡ് താരസുന്ദരി കത്രീന കെയ്ഫ്. താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ മിക്കതും വർക്കൗട്ട് സമയത്തെ ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാമായിരിക്കും. സൗന്ദര്യവും കരുത്തും വ്യക്തമാകുന്ന പെഫെക്ട് ബോഡിക്ക് പിന്നിലെ രഹസ്യം എന്താണ് എന്ന് പലരും താരത്തോട് ചോദിച്ചിട്ടുണ്ട്.

അതിന് ഒറ്റ ഉത്തരം മാത്രമാണ് താരത്തിന് പറയാനുള്ളത് 'കഠിനാധ്വാനം'. ആഴ്ചയിൽ ആറ് ദിവസവും വ്യായാമത്തിനും യോഗക്കും കൃത്യമായി സമയം കാണ്ടെത്തുന്നയാളാണ് കത്രീന. കുറഞ്ഞത് 45 ദിവസമെങ്കിലും ഓരോദിവസവും കത്രീന വർക്കൗട്ട് ചെയ്യും. എത്ര തിരക്കുണ്ടെങ്കിലും അതിൽ മാറ്റം വരുത്താറില്ല.

സ്ട്രെങ്ത് ട്രെയിനിംഗ് ആണ് താരം പ്രധാനമായും ചെയ്യാറുള്ളത്. ശരീരത്തിന്റെ മെറ്റബോളിസം വർധിപ്പിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും ഇത് സഹയിക്കുമത്രേ. ശരീരത്തിന്റെ ഫ്ലക്സിബിലിറ്റി വർധിപ്പിക്കുന്ന പൈലറ്റ്സ് വ്യായാമവും താരത്തിന് ഏറെ ഇഷ്ടമാണ്. ഇതുകൂടാതെ കോംപാറ്റ് ട്രെയിനിങ്, ഡാൻസ് എന്നിവയെല്ലാം വ്യായാമത്തിന്റെ ഭാഗം തന്നെ.

ധൂം 3 ഉൾപ്പടെയുള്ള ചിത്രങ്ങളിൽ സ്റ്റണ്ട് സീനികളിൽ അഭിനയിക്കാൻ കോംപാറ്റ് ട്രെയിനിംഗ് ഏറെ സഹായിച്ചു. സ്ട്രെസ് നിയന്ത്രിക്കാനാണ് യോഗ ചെയ്യൻ തുടങ്ങിയത്. ഇത് വലിയ ഫലം നൽകി. ഡാൻസ് മനസിന് സന്തോഷം നൽകുന്നതിനും, ശരീരഭാരം കുറക്കുന്നതിനും എല്ലാം ഡാൻസ് സഹായിക്കുന്നുണ്ട് എന്ന് താരം പറയുന്നു.

ആലിയ ഭട്ടിനെ കത്രീന ട്രെയിൻ ചെയ്യിക്കുന്നതിന്റെ ദൃശ്യങ്ങൾ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയിരുന്നു. ആലിയയുടെ ട്രെയ്‌നർ അവധിയെടുത്ത ദിവസമാണ് താരം കത്രീനക്ക് കീഴിൽ വർക്കൗട്ട് ചെയ്തത്. കത്രീന കെയ്‌ഫ് തന്നെ ഈ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :